അഫ്ഗാനിസ്താനിലെ സ്പാനിഷ് എംബസിക്കു നേരെ താലിബാന്‍ ആക്രമണം: 6 മരണം

കാബൂള്‍: അഫ്ഗാനിസ്താനിലെ സ്പാനിഷ് എംബസിക്കു നേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ മരിച്ചു. കാബൂളിലെ എംബസിക്കു നേരെ രാവിലെയായിരുന്നു ആക്രമണം. മരിച്ചവരില്‍ നാലു പേര്‍ അഫ്ഗാന്‍ പൊലീസ് ഓഫീസര്‍മാരാണ്. വിദേശിയും ഒരു തദ്ദേശവാസിയുമാണ് മരിച്ച രണ്ടു പേര്‍. ആക്രണമണത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കുന്നതായി എംബസിക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് അവകാശപ്പെട്ടു.

രണ്ടു ദിവസം മുമ്പാണ് കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ അമ്പതോളം പേര്‍ മരിച്ചത്. ഇരുപത്തിനാലു മണിക്കൂര്‍ നേരം താലിബാന്‍കാരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നീണ്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News