മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്താന്‍ വെള്ളാപ്പള്ളി പറഞ്ഞത് പച്ചക്കള്ളം; പ്രശ്‌നമുണ്ടാകുമെന്നു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് ഐബി

തിരുവനന്തപുരം: കൊല്ലത്തു നടക്കുന്ന ആര്‍ ശങ്കര്‍ പ്രതിമ അനാഛാദനച്ചടങ്ങില്‍നിന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്താന്‍ വെള്ളാപ്പള്ളി നടേശന്‍ വിശദീകരിച്ച കാരണം പച്ചക്കള്ളം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിപാടിയില്‍ പങ്കെടുത്താല്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പ്രശ്‌നമുണ്ടാക്കാനും അലങ്കോലമാക്കാനും സാധ്യതയുണ്ടെന്ന് ഐബി റിപ്പോട്ടുണ്ടെന്നും അങ്ങനെയാണെങ്കില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിശദീകരണം. ഇക്കാര്യം വെള്ളാപ്പള്ളി അറിയിച്ചതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി ചടങ്ങില്‍നിന്നു പിന്‍മാറിയത്. എന്നാല്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നു രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയതോടെ വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ പരിപാടിയില്‍നിന്നു മാറ്റിനിര്‍ത്താന്‍ പച്ചക്കള്ളം പറയുകയായിരുന്നുവെന്നാണു വ്യക്തമാകുന്നത്.

തിങ്കളാഴ്ചയാണ് കൊല്ലത്ത് ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദനം ചെയ്യുന്നത്. ഇന്നുച്ചയ്ക്കാണ് പരിപാടിയില്‍നിന്നു പിന്‍മാറുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിറക്കിയത്. ചില എതിര്‍പ്പുകള്‍ ഉള്ളതിനാല്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും പരിപാടിയില്‍നിന്നു പിന്‍മാറുകയാണെന്നായിരുന്നു വാര്‍ത്താക്കുറിപ്പിലെ ഉള്ളടക്കം. പ്രശ്‌നമുണ്ടാകുമെന്ന ഐബി മുന്നറിയിപ്പിനെത്തുടര്‍ന്നു പ്രധാനമന്ത്രി പങ്കെടുക്കാതിരിക്കാനുള്ള സാധ്യതയുള്ളതായി താന്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നു കാട്ടി പിന്നാലെ വെള്ളാപ്പള്ളിയും രംഗത്തുവന്നു.

വൈകുന്നേരത്തോടെയാണ് അങ്ങനെയൊരു റിപ്പോര്‍ട്ടില്ലെന്നു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയത്. ഇങ്ങനെയൊരു റിപ്പോര്‍ട്ടില്ലാതെ വെള്ളാപ്പള്ളി എന്തിനാണു പരിപാടിയില്‍നിന്നു മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തുന്നതെന്നാണ് വ്യക്തമാകേണ്ടത്. അത്തരത്തില്‍ ഒരു റിപ്പോര്‍ട്ടുണ്ടെങ്കില്‍ വെള്ളാപ്പള്ളിയെ അറിയിക്കുന്നതിനു മുമ്പ് അക്കാര്യം മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ആണ് അറിയിക്കുകയെന്നും ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കി.

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയെന്ന നിലയില്‍ പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രി പങ്കെടുക്കേണ്ടതാണ്. വെള്ളാപ്പള്ളി നേരിട്ടാണ് മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തത്. പിന്നീട് ബിജെപിയുടെയും ആര്‍എസ്എസിന്റെയും സമ്മര്‍ദത്തെത്തുടര്‍ന്നു മുഖ്യമന്ത്രിയെ ചടങ്ങില്‍നിന്നു ഒഴിവാക്കുകയായിരുന്നെന്നുമാണ് സൂചന. സ്വകാര്യപരിപാടിയായി കണ്ടാല്‍ മതിയെന്നും മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കേണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വെള്ളാപ്പള്ളിയെ അറിയിച്ചതായും സൂചനയുണ്ട്.

വെള്ളാപ്പള്ളി വിലക്കി; ആര്‍ ശങ്കര്‍ പ്രതിമാ അനാഛാദന ചടങ്ങില്‍നിന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്‍മാറി; പിന്നില്‍ ആര്‍എസ്എസ് എന്നു ചെന്നിത്തല

വെള്ളാപ്പള്ളിക്കെതിരെ വി എസ്; എസ്എന്‍ഡിപി സംഘപരിവാര്‍ ധര്‍മപരിപാലന സംഘമായി; അധാര്‍മികമെന്ന് ബാലകൃഷ്ണപിള്ള; വിവാദമാക്കാനില്ലെന്നു മോഹന്‍ ശങ്കര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel