ദുബായില്‍ കാര്‍ ഡ്രൈവിംഗിനിടെ സാഹസം കാട്ടി വീഡിയോ യൂട്യൂബിലിട്ടു; യുവാക്കളെ പൊലീസ് പിടികൂടി

ദുബായ്: കാര്‍ ഡ്രൈവിംഗിനിടെ സാഹസം കാട്ടുന്നത് ചിലര്‍ക്കെങ്കിലും ഇഷ്ടമായിരിക്കും. സാഹസം കാമറയില്‍ ചിത്രീകരിച്ച് സംഗീതവും നല്‍കി എഡിറ്റ് ചെയ്ത് യൂട്യൂബില്‍ ഇട്ടാല്‍ കണ്ട് രസിക്കാനും കുറച്ചുപേര്‍ ഉണ്ടാകും. പക്ഷേ പണി കിട്ടിയാല്‍ അത്ര രസം ഉണ്ടാവില്ല.

ദുബായിലാണ് സംഭവം. യുവതിയെയും കൂട്ടുകാരെയും ഇരുത്തി അതിസാഹസികമായ രീതിയില്‍ ഡ്രൈവ് ചെയ്തു. രണ്ട് ടയറില്‍ കാറോടിക്കുന്ന ദൃശ്യങ്ങള്‍ വ്യത്യസ്ത കാമറകളില്‍ പകര്‍ത്തി. സംഗീതം നല്‍കി എഡിറ്റ് ചെയ്ത് വീഡിയോ യൂട്യൂബില്‍ ഇട്ടു. വീഡിയോ ഒടുവില്‍ കേറിയങ്ങ് വൈറലായി.

സംഭവം ദുബായ് പൊലീസിന്റെ മുന്നിലെത്തി. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചതിനാല്‍ വാഹനം എളുപ്പം കണ്ടെത്താനായില്ല. ഒടുവില്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിദഗ്ദനെത്തന്നെ പൊലീസ് കണ്ടെത്തി. സാഹസികമായ രീതിയില്‍ കാറോടിച്ച യുവാവിനെ പൊലീസ് ചോദ്യം ചെയ്തു. കേസെടുക്കാന്‍ തുടങ്ങിയെങ്കിലും യുവാവിന്റെ പിതാവ് മാപ്പപേക്ഷ നല്‍കി പ്രശ്‌നത്തില്‍നിന്ന് തലയൂരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News