അബുദാബിയില്‍ വിലപിടിപ്പുള്ള ലോഹങ്ങളും കല്ലുകളും കച്ചവടം ചെയ്യുന്നതിന് നിയന്ത്രണം വരുന്നു; ഹാള്‍മാര്‍ക്ക് മുദ്ര ഇല്ലെങ്കില്‍ ജയിലും പിഴയും ശിക്ഷ

അബുദാബി: സ്വര്‍ണ്ണം ഉള്‍പ്പടെ വിലപിടിപ്പുള്ള ലോഹങ്ങളും കല്ലുകളും കച്ചവടം ചെയ്യുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. കൃത്യമായ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്തവയാണ് വില്‍ക്കുന്നതെങ്കില്‍ പണി കിട്ടും. ഒരു വര്‍ഷം വരെ തടവ്. അല്ലെങ്കില്‍ രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കും. അബുദാബി പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സയിദ് എല്‍ നഹ്യാന്‍ ആണ് പുതിയ നിയമം നടപ്പിലാക്കിയത്.

സ്വര്‍ണ്ണവും വെള്ളിയും ഉള്‍പ്പടെയുള്ള ലോഹങ്ങള്‍ വില്‍ക്കുന്നവര്‍ നിയമത്തിന്റെ പരിധിയില്‍ വരും. പ്ലാറ്റിനത്തിനും വിവിധയിനം ആഭരണ കല്ലുകള്‍ക്കും ഹാള്‍മാര്‍ക്കിംഗ് സംവിധാനം നിര്‍ബന്ധമാക്കി. എമിറേറ്റ്‌സ് അതോറിറ്റി ഓഫ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെറ്റീരിയോളജി – ഇഎസ്എംഎ- ആണ് നിയമം സംബന്ധിച്ച കാര്യം അറിയിച്ചത്. നിയമം ആറ് മാസത്തിനകം നിലവില്‍ വരും.

നിയമത്തിന്റെ 31-ാം വകുപ്പ് അനുസരിച്ചാണ് ആഭരണങ്ങളില്‍ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയത്. വ്യാജ ഹാള്‍മാര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റോ മുദ്രയോ ഉപയോഗിച്ചാലും ശിക്ഷ ലഭിക്കും. ഇത്തരം നിയമലംഘകര്‍ക്ക് രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയോ 5 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയോ ലഭിക്കാം. രാജ്യത്ത് എണ്ണ കഴിഞ്ഞാല്‍ ഏറ്റവും അധികം വ്യാപാരം നടക്കുന്നത് ആഭരണ മേഖലയിലാണ്. ഇതാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കാര്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News