ഐഎസ്എല്‍ ഫുട്‌ബോള്‍: ചെന്നൈയിന് തകര്‍പ്പന്‍ ജയം; കൊല്‍ക്കത്തയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്

പൂനെ: ഛത്രപതി ശിവജി സ്റ്റേഡിയത്തില്‍ കാണികള്‍ വെറും എണ്ണായിരത്തില്‍ താഴെ. കാണികളുടെ ഏറ്റവും തണുപ്പന്‍ പ്രതികരണം. പക്ഷേ ആദ്യപാദ സെമിഫെനല്‍ പോരാട്ടത്തില്‍ ചെന്നൈയിന്റെ കളി അത്ര തണുപ്പനായിരുന്നില്ല. ചൂടന്‍ കളി തന്നെയാണ് കൊല്‍ക്കത്തെയ്‌ക്കെതിരെ പുറത്തെടുത്തത്.

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയിന്‍ എഫ്‌സിയുടെ വിജയം. കളിയുടെ ആദ്യ പകുതി അല്‍പം വിരസം ആയിരുന്നെങ്കിലും 38-ാം ചെന്നൈയുടെ ഗോള്‍ കളിയുടെ ഗതി മാറ്റി. ബ്രൂണോ പെലിസ്സാരി ആണ് ചെന്നൈയുടെ ആദ്യ ഗോള്‍ നേടിയത്.

ആദ്യപകുതിയെക്കാള്‍ മെച്ചപ്പെട്ട കളിയാണ് ചെന്നൈയിന്‍ രണ്ടാം പകുതിയില്‍ പുറത്തെടുത്തത്. കളിയുടെ 57-ാം മിനുട്ടില്‍ ജേജെ നേടിയ ഗോളോടെ ചെന്നെയിന്‍ ലീഡ് നേടി. വലതുവിങ്ങില്‍നിന്ന് തൊടുത്ത കോര്‍ണര്‍ ചെന്നൈയിന്റെ ലീഡ് ഇരട്ടിയാക്കി. സ്റ്റീവന്‍ മെന്‍ഡോസ വലന്‍സിയ നല്‍കിയ പാസ് ആണ് ജേജെ ലക്ഷ്യത്തിലെത്തിച്ചു. സ്‌കോര്‍ 2-0.

68-ാം മിനുട്ടില്‍ മെന്‍ഡോസയുടെ വക അടുത്ത ഗോള്‍. ചൈന്നെയിന് എതിരില്ലാത്ത മൂന്ന് ഗോള്‍ ലീഡ്. ജേജേ നല്‍കിയ പാസ് ഇത്തവണ മെന്‍ഡോസ വലയിലാക്കി. സ്‌കോര്‍ 3-1. മൂന്നാം ഗോള്‍ വീണതോടെ കൊല്‍ക്കത്തയുടെ തിരിച്ചുവരവ് ഏറെ ദുഷ്‌കരമായി. ഒടുവില്‍ കളിയവസാനിക്കുമ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ചെന്നൈയിന്റെ വിജയം.

ആദ്യപാദ സെമിയില്‍ തോറ്റെങ്കിലും കൊല്‍ക്കത്തയാണ് പോയിന്റ് പട്ടികയില്‍ രണ്ടാമത്. ജയിച്ചെങ്കിലും ചെന്നൈയിന്‍ മൂന്നാമതാണ്. 22 പോയിന്റോടെ ചെന്നൈയ്‌ക്കൊപ്പമാണെങ്കിലും ഡെല്‍ഹി ഡൈനാമോസ് പോയിന്റ് പട്ടികയില്‍ നാലാമതാണ്. രണ്ടാം പാദ സെമിയില്‍ ഞായറാഴ്ച ഡെല്‍ഹി ഡൈനാമോസ് എഫ്‌സി ഗോവയെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News