തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന മോദി ആദ്യദിവസം തൃശ്ശൂരിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കും. കൊല്ലത്ത് ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദനവും, ശിവഗിരി മഠം സന്ദര്‍ശനവുമാണ് രണ്ടാംദിനത്തിലെ പരിപാടികള്‍. സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.
നാളെ വൈകിട്ട് 4.10ന് വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ഐഎന്‍എസ് ഗരുഡ വ്യോമതാവളത്തില്‍ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തുക. ഗവര്‍ണര്‍ , മുഖ്യമന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വീകരണത്തിന് ശേഷം ഹെലികോപ്റ്ററില്‍ തൃശ്ശൂരിലെ കുട്ടനെല്ലൂരിലെത്തും. തുടര്‍ന്ന് റോഡു മാര്‍ഗം തേക്കിന്‍കാട് മൈതാനിയിലെത്തുന്ന മോദി, ബിജെപി സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. ഒരു മണിക്കൂര്‍ മോദി തൃശ്ശൂരിലെ വേദിയില്‍ ചെലവഴിക്കും. റോഡു മാര്‍ഗം കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രിക്ക് വില്ലിംഗ്ടണ്‍ എലന്‍ഡിലെ താജ് വിവാന്ത മലബാറിലാണ് താമസമൊരുക്കുക.
രണ്ടാം ദിവസമായ 15-ന് നാവികത്താവളത്തിലെ പരിപാടികള്‍ക്ക് ശേഷം ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് പുറപ്പെടും. ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദനം, ശിവഗിരി മഠം സന്ദര്‍ശനം എന്നിവയാണ് മറ്റു പരിപാടികള്‍. തുടര്‍ന്ന് തിരുവനന്തപുരം വ്യോമസേന താവളത്തില്‍ നിന്നും വൈകിട്ട് അഞ്ചേകാലോടെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. ദേശീയപാതയിലടക്കം ഗതാഗത നിയന്ത്രണത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post