ദില്ലിയില്‍ ഏഴുവയസ്സുകാരി കൂട്ടബലാല്‍സംഗത്തിനിരയായി; 16 കാരന്‍ അറസ്റ്റില്‍

ദില്ലി: രാജ്യതലസ്ഥാനത്ത് ഏഴുവയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കുറ്റത്തില്‍ 16 കാരന്‍ പിടിയിലായി. മൂന്നു പേര്‍ പേര്‍ ചേര്‍ന്നാണ് കുട്ടിയെ മാനഭംഗപ്പെടുത്തിയത്. മറ്റു രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയെ ഇന്നലെ വൈകുന്നേരം ആറരയോടെ പാര്‍ക്കില്‍ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. പീഡനത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തെക്കന്‍ ദില്ലിയിലെ തിഗ്രി പ്രദേശത്താണ് സംഭവം. നാട്ടുകാരാണ് പെണ്‍കുട്ടിയെ പാര്‍ക്കിനടുത്തു നിന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. രണ്ടുദിവസത്തിനിടെ ദില്ലിയില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. വെള്ളിയാഴ്ച 14 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here