അശ്ലീലചുവയുള്ള സന്ദേശം; യുവാവിന് സഞ്ജയ് ദത്തിന്റെ മകളുടെ ചുട്ട മറുപടി

അശ്ലീലചുവയുള്ള സന്ദേശം അയച്ച യുവാവിന് കനത്ത മറുപടി നല്‍കി സഞ്ജയ് ദത്തിന്റെ മകള്‍ ത്രിഷാല ദത്ത്. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ത്രിഷാല അതിനോട് പ്രതികരിച്ചത്.

സല്‍മാന്‍ നസീര്‍ എന്ന് പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് ത്രിഷാലയ്ക്ക് സന്ദേശം ലഭിച്ചത്. ഡിന്നറിന് പുറത്തു കൊണ്ടുപോകാന്‍ ആഗ്രഹമുണ്ടെന്നും, കാണാന്‍ സാധിക്കുമോ എന്നൊക്കെയായിരുന്നു സല്‍മാന്റെ സന്ദേശം. സല്‍മാന്റെ നാല് മെസേജുകള്‍ക്ക് ത്രിഷാല റിപ്ലേ നല്‍കിയിരുന്നില്ല. അഞ്ചാമത് അയാള്‍ ത്രിഷാലയെ വിളിച്ചത് അഗ്ലി ബിച്ചെന്നാണ്. തുടര്‍ന്നാണ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് ത്രിഷാല ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ത്രിഷാല മറുപടി നല്‍കാതിരുന്നപ്പോഴാണ് ‘എന്നെ മൈന്‍ഡ് ചെയ്യേണ്ട അഗ്ലി ബിച്ച്‘ എന്ന് ഇയാള്‍ മെസേജ് അയച്ചത്.

TD

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News