എയ്ഡ്‌സ് പടരാന്‍ കാരണം ഡേറ്റിംഗ് ആപ്പുകളെന്ന് പഠനം; ഏഷ്യയിലെ രോഗബാധിതരില്‍ 15 ശതമാനവും കൗമാരക്കാര്‍

ഏഷ്യയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ എയ്ഡ്‌സ് ബാധിതരുടെ എണ്ണം കൂടിവരുന്നതിന് പിന്നില്‍ ഡേറ്റിംഗ് ആപ്പുകളാണെന്ന് ഐക്യരാഷ്ട്രസഭ. കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരമാണ് ഐക്യരാഷ്ട്രസഭ ഇക്കാര്യം പ്രഖ്യാപിച്ചത്. പുതുതായി എച്ച്‌ഐവി ബാധിതരാകുന്നവരില്‍ കൗമാരക്കാരുടെ എണ്ണം കൂടി വരുന്നതായി ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെ സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തില്‍ വ്യക്തമായി. ഏഷ്യയിലെ പുതിയ എച്ച്‌ഐവി രോഗികളില്‍ 15 ശതമാനമാണ് കൗമാരക്കാരുടെ എണ്ണം. അതും 15 വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍. ഏഷ്യ പസിഫിക് ഇന്റര്‍ ഏജന്‍സി ടാസ്‌ക് ടീം ഓണ്‍ യംഗ് കീ പോപുലേഷന്‍ ആണ് പഠനം നടത്തിയത്.

അപകടകരമായ ലൈംഗികതയെ പിന്തുണയ്ക്കുന്ന ഡേറ്റിംഗ് ആപ്പുകളുടെ വര്‍ധനവാണ് ഇത്തരത്തില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടാന്‍ കാരണമായി പറയപ്പെടുന്നത്. ലൈംഗികതയിലൂടെ പടരുന്ന രോഗങ്ങളില്‍ മൊബൈല്‍ ആപ്ലിക്കേഷനുകളുടെ പങ്ക് സംബന്ധിച്ച് ഡോക്ടര്‍മാരും ആരോഗ്യ ഏജസികളും പങ്കുവയ്ക്കുന്ന ആശങ്ക ശരിവയ്ക്കുന്നുമുണ്ട് പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഒരു ഡോക്ടര്‍ തന്നെ വെളിപ്പെടുത്തിയതു പ്രകാരം കഴിഞ്ഞ വര്‍ഷം യുകെയില്‍ മാത്രം ഗൊണോറിയ ബാധിതരില്‍ 19 ശതമാനവും സിഫിലിസ് ബാധിതരില്‍ 33 ശതമാനവും വര്‍ധനവുണ്ടായിട്ടുണ്ട്.

ഗ്രിന്‍ഡര്‍ പോലുള്ള ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള ഡേറ്റിംഗ് ആപ്പുകള്‍ വഴി കണ്ടുമുട്ടുന്ന സ്വവര്‍ഗാനുരാഗികളില്‍ ഗൊണോറിയ ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മറ്റൊരു പഠന റിപ്പോര്‍ട്ടുംപുറത്തു വന്നിട്ടുണ്ട്. ഇന്റര്‍നെറ്റിലൂടെയോ വ്യക്തിപരമായി നേരിട്ടോ കാണുന്നവരേക്കാള്‍ രോഗബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ് ഇത്തരക്കാര്‍ക്ക്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ പലരും കോണ്ടം ഉപയോഗിക്കാതെയാണ് ബന്ധപ്പെടാറുള്ളതെന്നതുംപലപ്പോഴും ഒന്നിലധികം പങ്കാളികള്‍ ഉണ്ടാകാറുണ്ടെന്നതും മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനവും ഗൊണോറിയ, സിഫിലസ്, എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നതിന് കാരണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News