തിരുവനന്തപുരം: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. തിരുവനന്തപുരത്തും കൊല്ലത്തും ആര്‍.ശങ്കറിന്റെ പ്രതിമയ്ക്ക് സമീപത്താണ് പ്രതിഷേധം നടക്കുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റെ വിഎം സുധീരന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
കൊല്ലത്ത് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്യുന്ന അതേസമയത്താണ് പ്രതിഷേധസംഗമവും സംഘടിപ്പിക്കുകയെന്ന് സുധീരന്‍ അറിയിച്ചു.
പരിപാടിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കയിതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ വിലക്കിയതിനു പിന്നില്‍ ബിജെപി കേന്ദ്രനേതൃത്വമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

Get real time update about this post categories directly on your device, subscribe now.