രക്തദാന മേഖലയില്‍ സാങ്കേതിക വിപ്ലവത്തിന് ഡിവൈഎഫ്‌ഐ; രക്തദാതാക്കളെ കണ്ടെത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍

തിരുവനന്തപുരം: രക്തദാന മേഖലയില്‍ സാങ്കേതിക വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ. രക്തദാനത്തിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് ഡിവൈഎഫ്‌ഐ തയ്യാറാക്കിയിരിക്കുന്നത്. നിശ്ചിത ദൂരപരിധിയില്‍ ഉള്ള രക്തദാതാക്കളെ പെട്ടെന്ന് കണ്ടെത്താന്‍ കഴിയുന്നതാണ് മാനുഷം എന്ന പേരിലുള്ള ആപ്പ്. രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായ ആര്‍ക്കും മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും ഫോണ്‍ നമ്പരും രജിസ്റ്റര്‍ ചെയ്യാം. റോഡപകടങ്ങള്‍ ഉള്‍പ്പടെയുളള അടിയന്തര സാഹചര്യങ്ങളില്‍ രക്തദാതാക്കളെ തേടി വിഷമിക്കുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിവൈഎഫ്‌ഐ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കുന്നത്.

രോഗിക്ക് ആവശ്യമായ രക്തഗ്രൂപ്പും സ്ഥലവും രേഖപ്പെടുത്തിയാല്‍ ആശുപത്രിയില്‍ നിന്ന് നിശ്ചിത ദൂരപരിധിയിലുള്ള രക്തദാതാക്കളെ ഓണ്‍ലൈനായും ഓഫ്‌ലൈനായും അറിയാന്‍ മാനുഷം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കഴിയും. രക്തം ആവശ്യമായി വരുന്ന ഘട്ടത്തില്‍ ആശുപത്രികള്‍ക്കും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ബന്ധപ്പെടാം.

അടുത്ത ഘട്ടമായി മറ്റു ജില്ലകളിലേക്ക് കൂടി ആപ്ലിക്കേഷനിലെ അംഗങ്ങളുടെ ശൃംഖല വ്യാപിപ്പിക്കും. ഈമാസം 15-ന് വിജെടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കും. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് മൊബൈല്‍ ആപ്ലിക്കേഷന് രൂപം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News