‘ചേട്ടാ, എന്താ ഈ ഫാസിസം? പ്രേക്ഷകന് ആഷിഖ് അബുവിന്റെ ഉത്തരം

ഫാസിസം എന്ന് പറഞ്ഞാല്‍ എന്താണെന്ന് ചോദിച്ച പ്രേക്ഷകന് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു. മനുഷ്യത്വം ഇല്ലാത്ത ഏതു പ്രവര്‍ത്തിയും ഫാസിസമാണെന്നാണ് ആഷിഖ് അബു നല്‍കിയ മറുപടി. ഫേസ്ബുക്ക് കമന്റ് ബോക്‌സിലാണ് അമല്‍ ദേവ് എന്ന യുവാവ് ചോദ്യവുമായി എത്തിയത്. ഡിസംബര്‍ 19, 20നും കൊച്ചിയില്‍ നടക്കുന്ന മനുഷ്യസംഗമത്തിന്റെ ഇവന്റ് പോസ്റ്റിന് കീഴിലാണ് ചോദ്യവും ഉത്തരവും പ്രത്യക്ഷപ്പെട്ടത്.

ss

മനുഷ്യരിലൊരാളായി അണിചേരു എന്ന ആഹ്വാനവുമായാണ് ആഷിഖ് ഇവന്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ നാല്‍പ്പതോളം സംഘടനകള്‍ ചേര്‍ന്നാണ് പീപ്പിള്‍ എഗൈന്‍സ്റ്റ് ഫാസിസം സംഘടിപ്പിക്കുന്നത്. ഫാസിസ്റ്റ് വിരുദ്ധസമരങ്ങളുടെ കൂടി സംഗമമാണ് കൊച്ചിയില്‍ നടക്കുന്ന മനുഷ്യസംഗമമെന്ന് സംഘാടകര്‍ അറിയിച്ചു.

19ന് വൈകിട്ട് കൊച്ചി രാജേന്ദ്ര മൈതാനത്തു നിന്നും ആരംഭിക്കുന്ന ഫ്രീഡം വോക്കോടെ പരിപാടിക്ക് തുടക്കമാകും. 20ന് ടൗണ്‍ ഹാളിലാണ് പരിപാടി നടക്കുന്നത്. ഡോ.പി.എം ഭാര്‍ഗ്ഗവ, അഭയ് സാഹു, കോവന്‍, ലീന മണിമേഖല, സച്ചിദാനന്ദന്‍, ആനന്ദ്, ഷഹബാസ് അമന്‍, റിമ കല്ലിങ്കല്‍,രാജീവ് രവി, എം.എ ബേബി, കാനം രാജേന്ദ്രന്‍, സി.കെ ജാനു, സലിംകുമാര്‍, കോവന്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

മനുഷ്യരിലൊരാളായി അണിചേരൂ.. !

Posted by Aashiq Abu on Saturday, 12 December 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News