ചേരി പൊളിച്ചുമാറ്റുന്നതിനിടെ കുട്ടി കൊല്ലപ്പെട്ടു; മൂന്നു പേര്‍ക്ക് സസ്‌പെന്‍ഷന്‍

ദില്ലി: ദില്ലിയിലെ റയില്‍വേ പുറമ്പോക്ക് ഭൂമിയിലെ ചേരി പൊളിച്ചുമാറ്റുന്നതിനിടെ ഒരു കുട്ടി കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ദില്ലിയിലെ ഷക്കൂര്‍ ബസ്തി പ്രദേശത്തെ 500 കുടിലുകളാണ് റെയില്‍വേ പൊലീസ് രാത്രി പൊളിച്ചുമാറ്റിയത്. എന്നാല്‍ കുട്ടി മരിച്ചത് രാവിലെയാണെന്നും ഒഴിപ്പിക്കലുമായി ബന്ധമില്ലെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.

അതേസമയം, ചേരി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് ഒരറിയിപ്പും ലഭിച്ചിരുന്നില്ലെന്നും മുന്‍ കൂര്‍ നോട്ടീസില്ലാതെയാണ് വീടുകള്‍ പൊളിച്ചതെന്നും ചേരി നിവാസികള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ നിരവധി നോട്ടീസുകള്‍ നല്‍കിയിരുന്നുവെന്നും പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മിക്കാനാണ് കുടിയേറ്റക്കാരെ ഒഴിപ്പിച്ചതെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രദേശം സന്ദര്‍ശിച്ചു. സംഭവത്തില്‍ ഖേദമുണ്ടെന്നും മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News