ഹേമ ഉപാധ്യായയും അഭിഭാഷകനും കൊല്ലപ്പെട്ട നിലയില്‍; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം; നാലു പേര്‍ കസ്റ്റഡിയില്‍

മുംബൈ: പ്രശസ്ത കലാകാരി ഹേമ ഉപാധ്യായെയും, അഭിഭാഷകന്‍ ഹരേഷ് ബംബാനിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുംബൈ കണ്ടിവാലിയിലെ അഴുക്കുചാലില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചനിലയിലായിരുന്നു മൃതദേഹം. മരണം നടന്നിട്ട് രണ്ട് ദിവസമായെന്നാണ് പൊലീസിന്റെ നിഗമനം.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് ചോദ്യം ചെയ്തു വരുകയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

2013ല്‍ പീഡനത്തിന് ഭര്‍ത്താവ് ചിന്തന്‍ ഉപാധ്യായക്കെതിരെ ഹേമ കേസുകൊടുത്തിരുന്നു. അന്ന് ഹേമക്ക് വേണ്ടി കേസ് വാദിച്ചത് രഷായിരുന്നു. 1998ല്‍ വിവാഹിതരായ ഹേമ 2010ല്‍ വിവാഹമോചനം നേടിയിരുന്നു. ഗുജറാത്ത് ലളിതകലാ അക്കാദമിയുടേയും കേന്ദ്ര ലളിതകലാ അക്കാദമിയുടേതുമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഹേമയെ തേടിയെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News