ദുബായില്‍ ഇനി സൈക്കിള്‍ ട്രാക്കുകളും; ഇരട്ട ട്രാക്ക് ഒരു വര്‍ഷത്തിനകം; ആരോഗ്യ സംരക്ഷണവും സുരക്ഷയും ലക്ഷ്യം

ദുബായ്: സൈക്കിള്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ദുബായില്‍ സൈക്കിള്‍ ചവിട്ടുന്നതിന് പ്രത്യേക റോഡ് ട്രാക്ക് വരുന്നു. ഇരട്ട ട്രാക്ക് ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. നടത്തവും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുവഴി ആരോഗ്യ സംരക്ഷണവും റോഡ് സുരക്ഷയും ലക്ഷ്യമിടുന്നു. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇതിനായ് നടപടി തുടങ്ങി.

വാര്‍ഖ, മുഷ് റിഫ്, മിര്‍ദിഫ്, മിഷാര്‍, ഖവനീജ് എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ സൈക്കിള്‍ ട്രാക്ക് നിര്‍മ്മാണം. ട്രാക്കിന് 57 കിലോമീറ്റര്‍ നീളമുണ്ടാകുമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാറ്റര്‍ അല്‍ തയര്‍ പറഞ്ഞു. 79 മില്യണ്‍ ദിര്‍ഹം ചെലവുവരും. ഇത് സംബന്ധിച്ച കരാറില്‍ ദുബായ് ആര്‍ടിഎ ഒപ്പുവെച്ചു.

115 കിലോമീറ്റര്‍ നീളമുള്ള സെയ് അസ്സലം – നദ് അല്‍ ഷേബ സൈക്കിള്‍ ട്രാക്കില്‍ വിവിധ സൗകര്യങ്ങള്‍ ഒരുക്കും. മെഡിക്കല്‍ ക്ലിനിക്, വിശ്രമ കേന്ദ്രങ്ങള്‍ എന്നിവയും ട്രാക്കിന്റെ ഭാഗമായി സജ്ജീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here