കിടപ്പുമുറി നിറമുള്ളതാക്കി ജീവിതം മനോഹരമാക്കാം; കളര്‍ തെറാപ്പി പ്രധാനം

കിടപ്പുമുറിയുടെ നിറം ഏത് വേണം. പുതിയ വീടുവയ്ക്കുമ്പോഴും മുറിയ്ക്ക് പുതിയ പെയിന്റ് അടിക്കുമ്പോഴും ഉണ്ടാകുന്ന ആശയക്കുഴപ്പം ചെറുതല്ല. ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്താല്‍ ജീവിതവും കളര്‍ഫുള്‍ ആക്കാം. മനസിനും ജീവിതത്തിനും സുഖം പകരുന്ന ഒന്നാണ് കളര്‍ തെറാപ്പി. വീടിന്റേതിന് പോലെ പ്രധാനമാണ് കിടപ്പുമുറിയുടെയും നിറം.

ചുവരുകളുടെ നിറം

നമ്മുടെ മാനസികാവസ്ഥ വരെ തിരുമാനിക്കാന്‍ ചിലപ്പോള്‍ നിറങ്ങള്‍ക്ക് കഴിയും. ഇഷ്ടനിറം തെരഞ്ഞെടുക്കുന്നത് വഴി പങ്കാളിയുടെ സ്‌നേഹം വര്‍ദ്ധിപ്പിക്കാം. നിറങ്ങള്‍ ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്നത് റൊമാന്റിക് മൂഡ് സൃഷ്ടിക്കും. ഇടകലര്‍ന്ന നിറങ്ങളാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

കിടക്കയുടെ നിറം

ചുവരുകള്‍ക്കൊപ്പം തന്നെ പ്രധാനമാണ് കിടക്കയുടെയും നിറം. ഇണങ്ങുന്ന നിറം തെരഞ്ഞെടുക്കുന്നതുവഴി കിടപ്പുമുറി കൂടുതല്‍ മനോഹരമാക്കാം. കളര്‍ ബാലന്‍സ് നിലനിര്‍ത്തുന്നതാവണം കിടക്കയുടെയും നിറം. തറയിലെ മാറ്റുകള്‍ക്കും കാര്‍പ്പെറ്റിനും അനുസരിച്ച് നിറം തെരഞ്ഞെടുക്കുന്നത് വഴി കിടപ്പുമുറി കൂടുതല്‍ മനോഹരമാക്കാം.

ജനാല കര്‍ട്ടന്റെ നിറം

ബെഡ്‌റൂമിന്റെ നിറത്തിന് ഇണങ്ങുന്നതാവണം ജനാല കര്‍ട്ടന്റെയും നിറം. ഇന്റീരിയര്‍ ഒരുക്കുമ്പോള്‍ ജനല്‍ കര്‍ട്ടന്റെയും അലമാരയുടെയും വരെ നിറം ശ്രദ്ധിക്കണം. ഇതിനൊപ്പം തെരഞ്ഞെടുക്കേണ്ടതാണ് കിടപ്പുമുറിയില്‍ ഉപയോഗിക്കുന്ന ഫര്‍ണിച്ചറുകളുടെയും നിറം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here