മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നു; ഇന്നലെ തുറന്ന നാലു ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഇന്നലെ തുറന്ന നാലു ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. ഞായറാഴ്ച രാത്രിയില്‍ ജലനിരപ്പ് 142 അടിയിലേക്ക് അടുത്തതോടെയാണ് അണക്കെട്ടിന്റെ സ്പില്‍വേയിലെ നാലു ഷട്ടറുകള്‍ ഉയര്‍ത്തിയത്. ജലനിരപ്പ് 141.5 അടിയായി കുറഞ്ഞു.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സ്പില്‍വേയിലെ നാല് ഷട്ടറുകള്‍ ഇന്നലെ രാത്രിയാണ് തുറന്നത്. അരയടി വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. രാത്രികാലങ്ങളില്‍ ഷട്ടറുകള്‍ തുറന്നുവിടില്ല എന്ന ഉറപ്പ് തമിഴ്‌നാട് വീണ്ടും ലംഘിക്കുകയായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News