സിഐയെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച ഒരാള്‍ കസ്റ്റഡിയില്‍; യുവാവ് മദ്യലഹരിയിലെന്ന് പൊലീസ്

തിരുവല്ല: റോഡരികില്‍ നടന്ന വാഹനപരിശോധനയ്ക്കിടെ ജീപ്പ് ഇടിച്ച് തിരുവല്ല സിഐ അടക്കം നാലു പേര്‍ക്കു പരുക്ക്. സിഐ രാജീവനേയും വഴിയാത്രക്കാരായ മൂന്നു പേരെയുമാണ് വാഹനം ഇടിച്ചു വീഴ്ത്തിയത്. അതിനു ശേഷം ജീപ്പ് നിര്‍ത്താതെ കടന്നു പോകുകയായിരുന്നു. പരുക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ജാക്കി സാം വര്‍ക്കി എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജീപ്പ് തിരുവല്ല മാഞ്ഞാടിന് സമീപത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News