ദിയുവില്‍ വന്‍ അഗ്നിബാധ; മത്സ്യബന്ധനബോട്ടുകളും വാഹനങ്ങളും കുടിലുകളും കത്തിനശിച്ചു; അപകടം തീപ്പൊരി ഡീസല്‍ വീപ്പയില്‍ വീണ്

ദില്ലി: കേന്ദ്രഭരണപ്രദേശമായ ദിയുവിലുണ്ടായ അഗ്നിബാധയില്‍ അഞ്ചു മത്സ്യബന്ധനബോട്ടുകളും 30 കുടിലുകളും കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടില്ലെന്നാണ് വിവരങ്ങള്‍. തണുപ്പകറ്റുന്നതിന് സമീപവാസികള്‍ കത്തിച്ചുവച്ച നെരിപ്പോടുകളില്‍ നിന്നാണ് തീപടര്‍ന്നത്. കാറ്റില്‍ പറന്ന തീപ്പൊരി ബോട്ടുകള്‍ക്കായി കരുതിവച്ചിരുന്ന ഡീസല്‍ വീപ്പകളിലേക്ക് വീണതിനെത്തുടര്‍ന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

ബോട്ട് ജെട്ടിക്ക് സമീപത്തെ ഒരു കുടിലില്‍ നിന്ന് ഞായറാഴ്ച്ച രാവിലെ എട്ടുമണിയോടെയാണ് തീ പടര്‍ന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തീ മറ്റു കുടിലുകളിലേക്കും വാഹനങ്ങളിലേക്കും ആളിപ്പടരുകയായിരുന്നു. പത്തോളം ഓട്ടോറിക്ഷകളും ബൈക്കുകളും കത്തിനശിച്ചു. മരണമോ, ഗുരുതരപരുക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

10 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് മത്സ്യബന്ധന തൊഴിലാളി സംഘടനയുടെ നേതാക്കളില്‍ ഒരാള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News