അസാമിലും വിശാല മതനിരപേക്ഷ സഖ്യം; ചര്‍ച്ചകള്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തുടരുന്നു

ദില്ലി: ബിഹാറിന് പിന്നാലെ അസാമിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിശാല മതനിരപേക്ഷ സഖ്യം രൂപീകരിക്കുന്നു. ബദ്ധ ശത്രുക്കളായ എഐയുഡിഎഫിനെയും കോണ്‍ഗ്രസിനെയും ഒന്നിപ്പിച്ചുള്ള വിശാല സഖ്യത്തിനായി ചര്‍ച്ചകള്‍ നടത്തുന്നത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ്. എഐയുഡിഎഫ് കോണ്‍ഗ്രസ് നേതാക്കളുമായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ രണ്ട് വട്ടം ചര്‍ച്ച നടത്തി.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി മുന്നേറ്റം തടയുന്നതിനായി വിശാല മതനിരപേക്ഷ സഖ്യം അസാമിലും രൂപംകൊള്ളുകയാണ്. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് ബദ്ധ ശത്രുക്കളായ പാര്‍ട്ടികളെ ഒന്നിപ്പിച്ചുള്ള സഖ്യത്തിന് ചരട് വലി നടത്തുന്നത്. കോണ്‍ഗ്രസ് ജെഡിയു തൃണമൂല്‍ കോണ്‍ഗ്രസ്, എഐയുഡിഎഫ് അസം ഗൊന പരിഷത്ത് എന്നീ പാര്‍ട്ടികളെ ഒന്നിപ്പിച്ചുള്ള സഖ്യത്തിനായാണ് ആസാമില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

കോണ്‍ഗ്രസും എഐയുഡിഎഫുമായുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് നിതീഷ് കുമാറാണ്. ഭിന്നിച്ച് നില്‍കുന്നതിനേക്കാള്‍ ഒന്നിച്ച് നിന്ന് വിജയിക്കുന്നതാണ് അനുയോജ്യമെന്ന് കോണ്‍ഗ്രസ് നേതാവും ആസാം മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയ് വ്യക്തമാക്കി കഴിഞ്ഞു. 30ശതമാനത്തോളം വരുന്ന മുസ്ലീം വോട്ടുകള്‍ എഐയുഡിഎഫുമായി സഖ്യത്തിലൂടെ സ്വന്തമാക്കാന്‍ ആകുമെന്ന് അസാം മുഖ്യമന്ത്രി കരുതുന്നു.

കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങളുമായി കൂട്ട് ചേരാന്‍ ഇല്ലെന്നാണ് എഐയുഡിഎഫ് നേതാവ് ബദ്‌റുദ്ദീന്‍ അജമല്‍ പറഞ്ഞിരുന്നത്. എന്നാല്‍ നിതീഷ് കുമാര്‍ മധ്യസ്ഥയിലെ ചര്‍ച്ച കഴിഞ്ഞതോടെ മഹാസഖ്യത്തിന്റെ ഭാഗമാകുന്നതാണ് നല്ലതെന്നായി എഐയുഡിഎഫ്‌ന്. 126 മണ്ഡലങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ മോഡല്‍ ആവര്‍ത്തിക്കാനാകുമെന്നാണ് നിതീഷ് കുമാറിന്റെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 14ല്‍ 7 സീറ്റും കൈക്കലാക്കിയ വിജയം ആവര്‍ത്തിക്കുമെന്നാണ് ബിജെപിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News