തെറിപ്പാട്ടില്‍ ചിമ്പുവിനെ തള്ളി അനിരുദ്ധ്; ബീപ് സോംഗിലെ നിലപാട് വ്യക്തമാക്കി കൊലവെറി താരം; ചിമ്പു മാപ്പ് പറയണമെന്ന് വനിതാ സംഘടനകള്‍

സോഷ്യല്‍മീഡിയിയില്‍ പ്രചരിക്കുന്ന തെറിപ്പാട്ടുമായി തനിക്ക് ബന്ധവുമില്ലെന്ന് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍. ട്വിറ്ററിലൂടെയാണ് അനിരുദ്ധ് വിശദീകരണവുമായി രംഗത്തെത്തിയത്

‘വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ടൊറോന്റോയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ബീപ് സോംഗുമായി ബന്ധപ്പെട്ട് എന്റെ നിലപാട് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ആ പാട്ട് തയ്യാറാക്കിയത് ഞാനല്ല. വരികള്‍ എഴുതിയതോ പാടിയതോ ഞാനല്ല. നിര്‍ഭാഗ്യവശാല്‍ ഇതുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു. സ്തീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ് ഞാന്‍. ആഗ്രഹിക്കാതെയുണ്ടായ വിവാദത്തില്‍ അങ്ങേയറ്റം ഖേദിക്കുന്നു. എല്ലാ ഊഹാപോഹങ്ങളും ഇതോടെ അവസാനിക്കുമെന്നും കരുതുന്നു.’ -അനിരുദ്ധ് പറയുന്നു.

അനിരുദ്ധും ചിമ്പുവും ചേര്‍ന്ന് ആലപിച്ചെ ഗാനം എന്ന രീതിയിലാണ് ഗാനം വൈറലായത്. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ വനിതാ സംഘടനകളും രംഗത്തെത്തി. ഗാനം പിന്‍വലിക്കണമെന്നും ഇരുവരും സ്ത്രീകളോട് മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ചിമ്പുവിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോയമ്പത്തൂര്‍ പൊലീസ് കമ്മീഷണര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.

സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു പാട്ടിനെക്കുറിച്ചുള്ള ആശയം ഉടലെടുത്തതെന്നും അനിരുദ്ധ് ഉത്സാഹം കാണിച്ചതിനെ തുടര്‍ന്ന് പാട്ട് റെക്കോര്‍ഡ് ചെയ്യുകയായിരുന്നെന്നാണ് ഇന്നലെ പുറത്തുവന്ന വാര്‍ത്തകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel