സൗദിയില്‍ സിനിമ തിയേറ്റര്‍ നിര്‍മ്മാണത്തിന് അനുമതി; പരമ്പരാഗത മൂല്യങ്ങള്‍ക്കനുസരിച്ചുള്ള സിനിമകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കൂവെന്ന് സിനിമ കമ്മറ്റി

റിയാദ്: സൗദി അറേബ്യയിലെ ആദ്യ സിനിമ തിയേറ്റര്‍ നിര്‍മ്മാണത്തിന് സിനിമ കമ്മറ്റി അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ റിയാദിലാണ് തിയേറ്റര്‍ നിര്‍മ്മിക്കുന്നത്. നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് സൗദി അറേബ്യന്‍ സിനിമ കമ്മറ്റി തിയേറ്ററിന് അനുമതി നല്‍കിയിട്ടുള്ളത്. അല്‍ അറേബ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സൗദി അറേബ്യയുടെയും ഇസ്ലാമിന്റെയും പരമ്പരാഗത മൂല്യങ്ങള്‍ക്കനുസരിച്ചുള്ള സിനിമകള്‍ മാത്രമേ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയുള്ളു. മതപരമായ കാരണങ്ങളാല്‍ സൗദിയില്‍ ഇതേവരെ തിയേറ്ററുകള്‍ ഉണ്ടായിരുന്നില്ല. തിയേറ്ററുകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News