ദുബായില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഗര്‍ഭിണി മരിച്ചു; അപകടം എമിറേറ്റ്‌സ് റോഡില്‍ ഞായറാഴ്ച്ച രാവിലെ

ദുബായ്: ദുബായില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറിന് പിന്നില്‍ വാഹനമിടിച്ച് കൊയിലാണ്ടി സ്വദേശിനി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കാട്ടിലപ്പീടിക റിജാദ് നാരങ്ങോളിയുടെ ഭാര്യ ഒറ്റക്കണ്ടം ഷാനിബ (25)യാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഭര്‍ത്താവ് റിജാദ്, മകള്‍ ഷെയ്‌സ ഐറിന്‍(രണ്ടര) എന്നിവര്‍ ദുബായ് റാഷിദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ദുബായ് സ്വദേശിനിയായ യുവതി ഓടിച്ച വാഹനവുമായാണ് കാര്‍ കൂട്ടിയിടിച്ചത്.

സന്ദര്‍ശക വീസയിലെത്തിയ മാതാവിന് കണ്ട് ഷാര്‍ജയില്‍ നിന്ന് അവീറിലേക്ക് തിരിച്ചുവരുമ്പോഴായിരുന്നു അപകടം. എമിറേറ്റ്‌സ് റോഡില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷാനിബ മരിക്കുകയായിരുന്നു. അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു ഷാനിബ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News