കൊച്ചി: ശാശ്വതീകാനന്ദ മരണത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശാശ്വതീകാനന്ദയുടെ മരണം അന്വേഷിക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും കൈം ബ്രാഞ്ചിന്റെ കര്‍മ്മ പദ്ധതി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. അതേ സമയം, ശാശ്വതീകാനന്ദയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രിയന്‍ സമര്‍പ്പിച്ച ഹര്‍ജിയും ജസ്റ്റിസ് കമാല്‍ പാഷ ഇന്ന് പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here