നടന്‍ വിജയകുമാറിന് മര്‍ദ്ദനം; ആലുവ സ്വദേശികളായ യുവാക്കള്‍ക്കെതിരെ കേസ്; തര്‍ക്കം സാമ്പത്തിക ഇടപാടിനെ ചൊല്ലി

കൊച്ചി: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ നടന്‍ വിജയകുമാറിന് മൂന്നംഗസംഘത്തിന്റെ മര്‍ദ്ദനം. ഞായറാഴ്ച്ച രാവിലെ കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തായിരുന്നു സംഭവം. വിജയകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ സ്വദേശികളായ മൂന്നു യുവാക്കള്‍ക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ആലുവ സ്വദേശികളായ നജീബ്, സഹോദരന്‍ മുജീബ്, സഹോദരി ഭര്‍ത്താവ് സുധീര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

താരം കടമായി വാങ്ങിയ പണത്തെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. പണം തിരികെ ആവശ്യപ്പെട്ട് യുവാക്കള്‍ നടന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് വാക്ക്തര്‍ക്കം അടിപിടിയിലേക്ക് നീങ്ങുകയായിരുന്നു. തര്‍ക്കത്തിനിടെ യുവാക്കള്‍ തന്നെ മര്‍ദിച്ചെന്നാണ് വിജയകുമാറിന്റെ പരാതി. കേസെടുത്ത ശേഷം യുവാക്കളെ ജാമ്യത്തില്‍ വിട്ടയച്ചു. ഞായറാഴ്ച്ച രാവിലെ 6.30ഓടെയാണ് സംഭവം. മര്‍ദ്ദനത്തില്‍ വിജയകുമാറിന്റെ മൂക്കിനാണ് പരുക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News