നിവിന്‍ പോളി ചിത്രത്തിലെ ‘മാലമോഷ്ടാവ്’ മാലമോഷണക്കേസില്‍ അറസ്റ്റില്‍; പണം ആഡംബര ജീവിതത്തിന്; അനാശാസ്യത്തിന് ചെലവഴിച്ചത് 10 ലക്ഷം രൂപ; ‘ആക്ഷന്‍ ഹീറോ ബിജു’വിലെ അജിത്തിന്റെ ജീവിതം ഇങ്ങനെ

കൊച്ചി: നിവിന്‍ പോളിയുടെ ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തില്‍ മാലമോഷ്ടാവിന്റെ വേഷം കൈക്കാര്യം ചെയ്ത നടന്‍ അജിത്ത് യഥാര്‍ത്ഥ മാലമോഷണക്കേസില്‍ അറസ്റ്റില്‍. ബൈക്കിലെത്തി മാല പൊട്ടിച്ചു മുങ്ങുന്ന കഥാപാത്രമായാണ് അജിത് ചിത്രത്തില്‍ വേഷമിടുന്നത്.

കഴിഞ്ഞ ദിവസം കൊച്ചി ഷാഡോ പൊലീസ് നടത്തിയ റെയ്ഡിലാണ് അജിത്ത് അടക്കം ആറംഗസംഘത്തെ അറസ്റ്റ് ചെയ്തത്. സംഘത്തിന്റെ പേരില്‍ 160ഓളം മാലമോഷണ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 135 കേസുകളും കൊച്ചി നഗരം കേന്ദ്രീകരിച്ചായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഇവരുടെ കൈവശത്ത് നിന്ന് 50 പവന്‍ സ്വര്‍ണവും പണവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നഗരങ്ങളിലെ ഇടവഴികളിലൂടെ മാല പൊട്ടിച്ച ശേഷം മുങ്ങുന്ന സംഘം പണം കൊണ്ട് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.

ഗോവ, മുംബൈ, മംഗലാപുരം എന്നീ നഗരങ്ങളിലെ പബ്ബുകളായിരുന്നു സംഘത്തിന്റെ പ്രധാന താവളം. അനാശാസ്യത്തിനായി മാത്രം ഇവര്‍ ഗോവയില്‍ ചെലവഴിച്ചത് പത്തു ലക്ഷം രൂപയാണെന്ന് പൊലീസ് അറിയിച്ചു. മുന്തിയ ബൈക്ക് വാങ്ങി റേസിംഗ് നടത്തുന്നതാണ് സംഘത്തിന്റെ മറ്റൊരു ഭ്രമം. തൃശൂര്‍, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നും ഇവര്‍ മാല തട്ടിയെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News