ആര്‍.ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങ്; മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് പിഎംഒ; ക്ഷണിച്ചതും ഒഴിവാക്കിയതും എസ്എന്‍ഡിപിയാണെന്ന് രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍

ദില്ലി: ആര്‍.ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ സംഭവത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ചടങ്ങില്‍ പങ്കെടുക്കുന്നവരെ തീരുമാനിക്കുന്നത് സംഘാടകരാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കൊല്ലത്ത് നടക്കുന്നത് സ്വകാര്യ ചടങ്ങാണെന്നും പ്രോട്ടോക്കോള്‍ വിഷയങ്ങളില്‍ മാത്രമാണ് നിര്‍ദ്ദേശം നല്‍കാറുള്ളതെന്നും പിഎംഒ അറിയിച്ചു.

അതേസമയം, വിഷയം ലോക്‌സഭയില്‍ കെസി വേണുഗോപാല്‍ ഉന്നയിച്ചു. സ്വകാര്യ പരിപാടിയാണെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രിയെ ഒഴിവാക്കിയത് പ്രധാനമന്ത്രിയാണെന്ന് വേണുഗോപാല്‍ സഭയില്‍ പറഞ്ഞു. ഇതിന് പ്രധാനമന്ത്രി മറുപടി പറയണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണം നിഷേധിച്ച് രാജ്‌നാഥ് സിംഗ് രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയെ ക്ഷണിച്ചതും അവസാനം ഒഴിവാക്കിയതും എസ്എന്‍ഡിപിയാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ആര് വരണമെന്നും ആരെ ക്ഷണിക്കണമെന്നും തീരുമാനിക്കേണ്ടത് എസ്എന്‍ഡിപിയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here