വംശീയ പരാമര്‍ശങ്ങള്‍ നീക്കിയില്ല; ഫേസ്ബുക്ക് ഓഫീസ് അടിച്ചുതകര്‍ത്തു; ചുവപ്പ് നിറത്തില്‍ ‘ഫേസ്ബുക്ക് ഡിസ്‌ലൈക്ക്’ രേഖപ്പെടുത്തിയത് 20 അംഗം മുഖംമൂടി സംഘം

ബര്‍ലിന്‍: ജര്‍മ്മനിയിലെ ഫേസ്ബുക്ക് ഓഫീസിന് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം. ശനിയാഴ്ച രാത്രി ഹാംബര്‍ഗിലെ ഓഫീസിലാണ് 20ഓളം യുവാക്കള്‍ ആക്രമണം നടത്തിയത്. ഓഫീസിന് നേരെ കല്ലേറ് നടത്തിയ ആക്രമികള്‍ ഭിത്തിയില്‍ ചുവപ്പ് നിറം കൊണ്ട് പെയ്ന്റ് അടിക്കുകയും ഭിത്തികളും ജനാലകളും തകര്‍ക്കുകയും ചെയ്തു. ചുവപ്പ് പെയ്ന്റ് കൊണ്ട് ഓഫീസ് ഭിത്തിയില്‍ ‘ഫേസ്ബുക്ക് ഡിസ്‌ലൈക്ക്’ എന്ന് എഴുതുകയും ചെയ്തു.

ഫേസ്ബുക്കില്‍ വരുന്ന വംശീയ പോസ്റ്റുകള്‍ മോഡറേറ്റ് ചെയ്യാത്ത കേസില്‍ കമ്പനിയുടെ യൂറോപ്യന്‍ മേധാവിക്കെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ആക്രമണം. സിറിയന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ വംശീയ വിദ്വേഷം പരാമര്‍ശമുള്ള അഭിപ്രായങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ഫേസ്ബുക്കിനെതിരെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

അക്രമികള്‍ക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും ഇതുവരെ സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല. ജര്‍മനിയിലെ നിയമങ്ങള്‍ ഫേസ്ബുക്ക് ലംഘിച്ചിട്ടില്ലെന്നും സൈറ്റിന്റെ പ്രവര്‍ത്തനം സുതാര്യമാണെന്നും കമ്പനി വക്താവ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News