മൂന്നു മാസം കൊണ്ട് ഐഫോണിന് വില പകുതി കുറഞ്ഞു; 5എസിന് 24999 രൂപയായി; ലക്ഷ്യം ഇന്ത്യന്‍ വിപണിയില്‍ ഇരട്ടി വില്‍പന

കൊല്‍ക്കത്ത:മൂന്നു മാസത്തിനിടെ ഇന്ത്യന്‍ വിപണിയില്‍ ഐഫോണ്‍ 5 എസിന്റെ വില പകുതിയായി കുറഞ്ഞു. സെപ്റ്റംബറില്‍ 44,500 രൂപയായിരുന്ന ഫോണിന് ഇപ്പോള്‍ 24,999 രൂപയാണ് വില. മൂന്നുമാസത്തിനിടെ മൂന്നു തവണയായാണ് വില ഇത്രയധികം കുറച്ചത്. ഇതോടെ, ലോകത്തുതന്നെ ഏറ്റവും കുറഞ്ഞവിലയില്‍ ഐഫോണ്‍ ലഭിക്കുന്ന വിപണിയായി ഇന്ത്യ മാറി.

ആപ്പിള്‍ ഫോണുകളുടെ വില്‍പന ഇന്ത്യയില്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഐഫോണ്‍ 5എസിന്റെ വില കുറയ്്ക്കാന്‍ കമ്പനി നിര്‍ബന്ധിതമായത്. ഇന്ത്യയില്‍ ഏറ്റവും പോപ്പുലറായ ഐഫോണ്‍ മോഡലാണ് 5എസ്. സാധാരണ നിലയില്‍ കമ്പനികള്‍ ഡിമാന്‍ഡ് കുറഞ്ഞ മോഡലുകള്‍ക്കു വില കുറച്ചു ഡിമാന്‍ഡ് കൂട്ടാന്‍ ശ്രമിക്കുമ്പോഴാണ് തങ്ങളുടെ ഏറ്റവും പ്രചാരമേറിയ മോഡലിനു തന്നെ വില കുറച്ചു വിപണിയില്‍ പിടിമുറുക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്.

ഒക്‌ടോബറില്‍ ദസറയ്ക്കു മുന്നോടിയായും നവംബറില്‍ ദീപാവലിക്കു മുന്നോടിയായും ആണ് 5 എസിന്റെ വില ആപ്പിള്‍ കുറച്ചത്. ഈ മാസം വീണ്ടും വിലകുറയ്ക്കുകയായിരുന്നു. ഇന്ത്യയിലെ വില്‍പന ഇരട്ടിയാക്കുകയാണ് വില കുറയ്ക്കലിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News