വിഴിഞ്ഞത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി; തുറമുഖം അനിവാര്യമാണെന്ന് സര്‍ക്കാര്‍ വാദം

ദില്ലി: വിഴിഞ്ഞം തുറമുഖത്തിന് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി.കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് വലിയതുറ സ്വദേശി ആന്റോ ഏലിയാസ് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. പദ്ധതി പരിസ്ഥിതി ആഘാതമുണ്ടാക്കുന്നതെന്നും അടിയന്തരമായി നിര്‍ത്തി വയക്കണം എന്നുമായിരുന്നു ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നത്.തുറമുഖം അനിവാര്യമാണെന്ന പ്രദേശവാസികളുടെ അഭിപ്രായം സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടികാട്ടി.ഇത് അംഗീകരിച്ച് കൊണ്ടാണ് ഹര്‍ജിക്കാരന്റെ ആവശ്യം തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here