ദുബായില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച പ്രവാസിയായ തോട്ടക്കാരനെ നാടുകടത്തി

ദുബായ്: ദുബായില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ സ്‌കൂളിലെ തോട്ടക്കാരനെ പിരിച്ചുവിട്ടു നാടുകടത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്്. ഇയാള്‍ നിരവധി പെണ്‍കുട്ടികളെ ഉപദ്രവിച്ചതായി തെളിഞ്ഞതായും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച സ്‌കൂളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്താണ് തോട്ടക്കാരന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്കു പരാതി നല്‍കുകയായിരുന്നു. അതേസമയം, ഇയാള്‍ക്കെതിരേ രക്ഷിതാക്കള്‍ പരാതി വാട്‌സ്ആപ്പില്‍ കൈമാറുകയും ചെയ്തു. ഞായറാഴ്ചതന്നെ തോട്ടക്കാരനെ പിരിച്ചുവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here