കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ രാഹുലിന് മറുപടിയുമായി കെജ്രിവാള്‍; രാഹുല്‍ കുട്ടിയെന്ന് കെജ്‌രിവാളിന്റെ പരിഹാസം

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോഴും കുട്ടിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ കുട്ടി മരിച്ച സംഭവത്തില്‍ രാഹുലിന്റെ പ്രതികരണം പക്വതയില്ലാത്തത് ആണെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. റെയില്‍വേ കേന്ദ്രസര്‍ക്കാരിന് കീഴിലാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഇതുവരെ പറഞ്ഞു കൊടുത്തുകാണില്ലെന്നും കെജ്‌രിവാള്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പരിഹസിച്ചു.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ശെകൂര്‍ ബസ്തിയില്‍ ഞായറാഴ്ച റെയില്‍വേ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെയാണ് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ഇതിനെതിരെ പാര്‍ലമെന്റിലെ ആംആദ്മി പാര്‍ട്ടിയുടെ പ്രതിഷേധത്തിനെതിരെ രാഹുല്‍ രംഗത്തുവന്നു. ഡല്‍ഹി ഭരിക്കുന്നത് ആംആദ്മിയല്ലേ, പിന്നെ എന്തിനാണ് അവര്‍ ധര്‍ണയിരിക്കുന്നത് എന്നായിരുന്നു എഎപിയെ രാഹുല്‍ ഗാന്ധി പരിഹസിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News