പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ആരംഭിച്ചു; മുഖ്യമന്ത്രിയടക്കമുള്ളവര്‍ നാവിക വിമാനത്താവളത്തില്‍ സ്വീകരിച്ചു; മോദിക്കു കരിങ്കൊടി പ്രതിഷേധം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ആരംഭിച്ചു. വൈകിട്ട് നാലേകാലോടെ കൊച്ചി നാവികാസ്ഥാനത്തെ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയെത്തിയത്. പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള പ്രമുഖര്‍ സ്വീകരിച്ചു. വിമാനമിറങ്ങിയ പ്രധാനമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി.

കൊച്ചിയില്‍നിന്നു ഹെലികോപ്റ്റര്‍ മാര്‍ഗംപുറപ്പെട്ട പ്രധാനമന്ത്രി തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ ബിജെപി പൊതു സമ്മേളന വേദിയിലെത്തി. മൂന്നു ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാണ് മോദി കൊച്ചി നേവല്‍ ബേസിലെ വിമാനത്താവളത്തില്‍നിന്നു കുട്ടനെല്ലൂരിലെ ഹെലിപ്പാഡിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News