മോദിയുടെ വേദിയില്‍ കല്ലുകടി; പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ കെ സുരേന്ദ്രന് പിഴച്ചു; മൈക്ക് ഏറ്റെടുത്ത് മുരളീധരന്‍

തൃശൂര്‍: പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോഡിയുടെ ആദ്യ കേരള സന്ദര്‍ശനത്തില്‍ തന്നെ ബിജെപി സംസ്ഥാന നേതൃത്വത്തിന് പിഴച്ചു. പ്രസംഗം പരിഭാഷപ്പെടുത്താന്‍ തയ്യാറായ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പിഴച്ചു. മോദിയുടെ പ്രസംഗം അതേപടി പരിഭാഷപ്പെടുത്താന്‍ സുരേന്ദ്രന് കഴിഞ്ഞില്ല. ആശയത്തിലും അര്‍ത്ഥത്തിലും വ്യത്യാസം വരുത്തിയായിരുന്നു പരിഭാഷ പ്രസംഗത്തിന്റെ തുടക്കം.

പ്രധാനമന്ത്രിയായതിന് ശേഷം കേരളത്തില്‍ വൈകിയെത്തിന് ക്ഷമ ചോദിച്ചുകൊണ്ടായിരുന്ന മോദി പ്രസംഗം തുടങ്ങിയത്. എന്നാല്‍ പരിഭാഷപ്പെടുത്തിയ സുരേന്ദ്രന്‍ ഇക്കാര്യം വിഴുങ്ങി. കേരളത്തില്‍ എത്താനായതില്‍ സന്തോഷം എന്നായിരുന്നു സുരേന്ദ്രന്റെ പരിഭാഷ.

വേദിയിലിരുന്ന ഹിന്ദി അറിയാവുന്ന മറ്റ് നേതാക്കള്‍ തെറ്റ് ചൂണ്ടിക്കാട്ടി. ഇതോടെ കെ സുരേന്ദ്രന് പരിഭാഷ പ്രസംഗം നിര്‍ത്തേണ്ടി വന്നു. കെ സുരേന്ദ്രനെ നരേന്ദ്രമോദി ശാസിക്കുകയും ചെയ്തു. മറ്റാരെങ്കിലും പരിഭാഷപ്പെടുത്തല്‍ ഏറ്റെടുക്കാന്‍ മോഡി ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പരിഭാഷപ്പെടുത്തുന്ന ജോലി ഏറ്റെടുത്തു. ഒരു മിനുട്ടോളം വൈകിയാണ് പ്രസംഗം തുടര്‍ന്നത്.

പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിയില്‍ അതീവ ശ്രദ്ധയോടെയാണ്് സംഘാടനം ഏറ്റെടുക്കേണ്ടത്. എന്നാല്‍ മോദിയുടെ സംസ്ഥാനത്തെ ആദ്യ പരിപാടിയില്‍ തന്നെ നേതൃത്വത്തിന് പിഴവ് സംഭവിച്ചത് നേതാക്കള്‍ക്കിടയിലും വലിയ ചര്‍ച്ചയ്ക്ക് വഴിവെയ്ക്കും. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ സംഭവിച്ച പിഴവാകും വരുന്ന ദിവസങ്ങളില്‍ കെ സുരേന്ദ്രനെതിരായി മറുവിഭാഗം ഉയര്‍ത്തുന്ന ആയുധവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News