എന്തുകൊണ്ട് ഫേസ്ബുക്കില്‍നിന്നു രക്ഷപ്പെടാന്‍ പറ്റുന്നില്ല; കാരണം കണ്ടെത്തി ഗവേഷകര്‍

എത്ര ആഗ്രഹിച്ചിട്ടും ഫേസ്ബുക്കില്‍നിന്നു രക്ഷപ്പെടാന്‍ പറ്റുന്നില്ലേ… വെറുതയല്ല, അത്. കാരണങ്ങളെന്താണെന്നു വ്യക്തമാക്കി ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നു. കോര്‍ണെല്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റിലാണ് ഈ കണ്ടെത്തലുകളുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫേസ്ബുക്കില്‍നിന്നു പിന്‍മാറാന്‍ ശ്രമിച്ചവരെയും വിജയിച്ചവരെയും പരാജയപ്പെട്ടവരെയുമാണ് പഠനവിധേയമാക്കിയത്. പലരും ഫേസ്ബുക്കില്‍നിന്നു രക്ഷ നേടാനായി ദിവസങ്ങളോളം കംപ്യൂട്ടര്‍ ഉപയോഗിക്കുകപോലും ചെയ്തില്ല. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ വീണ്ടും തുടങ്ങിയപ്പോള്‍ വിരലുകള്‍ അറിയാതെ എഫ് എന്ന കീയിലേക്കു പോയതായാണ് പലരും അഭിപ്രായപ്പെട്ടത്. ഫേസ്ബുക്കിലേക്കു മടങ്ങാന്‍ നാലു കാരണങ്ങളാണ് പഠനം നടത്തിയവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഫേസ് ബുക്ക് മറ്റെന്തു കാര്യത്തേക്കാളും ആളുകളെ അടിമയാക്കുന്നു എന്നതാണ് പ്രധാനം. അതുകൊണ്ടാണ് ഇടയ്ക്കു വിടുതല്‍ നേടിയാലും വീണ്ടും ഫേസ്ബുക്കിലേക്ക് ആളുകള്‍ മടങ്ങുന്നത്. പലരുടെയും പ്രവര്‍ത്തനങ്ങളും ജീവിതവും അറിയാന്‍ ഫേസ്ബുക്കിലൂടെ ശീലിച്ചവര്‍ക്ക് അതില്ലാതെ കഴിയാനാകില്ല എന്ന നിലവരും. അതേസമയം, ഫേസ്ബുക്കില്‍നിന്നു മാറി നില്‍ക്കുമ്പോള്‍ കൂടുതല്‍ പൊസിറ്റീവാകുന്നവര്‍ മടങ്ങുന്നതു കുറവാണ്. ട്വിറ്റര്‍ പോലുള്ള മറ്റു സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ചു രക്ഷപ്പെടുന്നവര്‍ അവയിലേക്കു മടങ്ങുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഫേസ്ബുക്ക് ഉപയോഗിക്കാത്തവരേക്കാള്‍ ഉപയോഗിക്കുന്നവര്‍ 39 ശതമാനം അധികം അസംതൃപ്തി അനുഭവിക്കുന്നവരാണെന്നും പഠനം വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News