കേരളത്തില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടുന്നു; മൂന്നാം മുന്നണി കേരളത്തില്‍ ശിവന്റെ തൃക്കണ്ണാകുമെന്നും നരേന്ദ്രമോദി

തൃശൂര്‍: കേരളരാഷ്ട്രീയത്തില്‍ ബിജെപിയോട് തൊട്ടുകൂടായ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീനാരായണ ഗുരുവിന്റെ നാട്ടിലാണ് രാഷ്ട്രീയ തൊട്ടുകൂടായ്മ. ഇതുവരെ എതിര്‍ത്തുനിന്ന പലരും ബിജെപിക്ക് വോട്ടുചെയ്തു തുടങ്ങി. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടുന്നു. അര നൂറ്റാണ്ടിനിടെ 200ലധികം ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായി. രണ്ട് മുന്നണികളും മാറിമാറി കേരളത്തെ കൊള്ളയടിച്ചു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മൂന്നാം മുന്നണി കേരളത്തില്‍ ശിവന്റെ തൃക്കണ്ണാകുമെന്നും നരേന്ദ്രമോദി പറഞ്ഞു. മൂന്നാം മുന്നണി അഴിമതി ഇല്ലാതാക്കും. കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ ദുരിതം മനസിലാക്കിയിട്ടുണ്ട്. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ റബ്ബറിനെ ഉള്‍പ്പെടുത്തും. റബ്ബര്‍ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ച് കര്‍ഷകരെ സഹായിക്കും. റബ്ബറിന് അര്‍ഹമായ വില ലഭിക്കുന്നത് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘രാജ്യത്തെ വ്യാവസായിക വളര്‍ച്ച വന്‍തോതില്‍ കൂടി. ഇത് അത്ഭുതപ്പെടുത്തുന്നതാണ്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആദ്യം നടപ്പാക്കിയത് കേരളത്തിലാണ്. ഏറ്റവംു കൂടുതല്‍ തുക നല്‍കിയതും കേരളത്തിനാണ്. കേരളത്തിലെ യുവാക്കള്‍ പ്രഗത്ഭരാണ്. സ്റ്റാര്‍ട്ട് അപ് പദ്ധതികളില്‍ വനിതകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. പാവങ്ങള്‍ക്കുള്ള വിദ്യാഭ്യാസ വായ്പ ലഭിക്കാത്ത സാഹചര്യമുണ്ട്. വിദ്യാബ്യാസ വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’. – പ്രധാനമന്ത്രി പറഞ്ഞു.

ചെറുകിട കച്ചവടം നടത്തുന്ന പിന്നാക്കക്കാരെ സഹായിക്കാന്‍ ബാങ്കുകളില്ല. പ്രധാനമന്ത്രിയുടെ പദ്ധതിയായ മുദ്ര ബാങ്ക് പദ്ധതി പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടിയാണ് തുടങ്ങിയത്. 2022ല്‍ എല്ലാവര്‍ക്കും വീട് എന്നതാണ് സ്വപ്‌നം. എല്ലാവര്‍ക്കും വീട്, വൈദ്യുതി, ശൗചാലയം എന്നിവ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News