തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ പരിഭാഷ പിഴച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ പരിഹാസ പ്രവാഹം. ഹിന്ദി അക്ഷരമാല പഠിക്കാന്‍ കെ സുരേന്ദ്രനെ ഉപദേശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. ഹിന്ദി അക്ഷരമാല പോസ്റ്റ് ചെയ്താണ് വിടി ബല്‍റാമിന്റെ പരിഹാസം. എന്നാല്‍ കെ സുരേന്ദ്രനെതിരെ കൂടുതല്‍ എന്തെങ്കിലും പറയാന്‍ വിടി ബല്‍റാം തയ്യാറായില്ല.
നേരത്തെ വിടി ബല്‍റാമും കെ സുരേന്ദ്രനും തമ്മില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഏറ്റുമുട്ടിയിരുന്നു. അന്ന് ഹിന്ദി പഠിക്കാന്‍ കെ സുരേന്ദ്രന്‍ ബല്‍റാമിനെ ഉപദേശിച്ചു. തൃത്താലയിലെ പ്രധാനമന്ത്രിയെന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. താന്‍ ചപ്പാത്തി കഴിക്കാറില്ലെന്നും അതുകൊണ്ട് ഹിന്ദി അറിയില്ലെന്നും സിനിമാ ഡയലോഗ് ഓര്‍മ്മിപ്പിച്ച് ബല്‍റാം മറുപടിയും നല്‍കി. ഇതിന്റെ ചുവടുപിടിച്ചാണ് വിടി ബല്‍രാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.
🙂
Posted by VT Balram on Monday, December 14, 2015
സുരേന്ദ്രന് മറുപടി നല്‍കിയ ജൂലൈ 17ലെ പോസ്റ്റ്.
പ്രിയ കെ. സുരേന്ദ്രൻ, ഹിന്ദിക്ക് ശേഷം നല്ല മലയാളത്തേക്കുറിച്ചുള്ള താങ്കളുടെ ട്യൂഷനും നന്ദി. എന്റെ പേര് ബാലാരാമാ എന്നൊക…
Posted by VT Balram on Friday, July 17, 2015

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here