വെള്ളാപ്പള്ളി അവഹേളിച്ചത് മുഖ്യമന്ത്രി സ്ഥാനത്തെയെന്ന് പിണറായി വിജയന്‍; വെള്ളാപ്പള്ളി നടപ്പാക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസിന്റെ നയം

കൊല്ലം: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയിലൂടെ അവഹേളിച്ചത് ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയെ അല്ല, മുഖ്യമന്ത്രി സ്ഥാനത്തെ ആണെന്ന് സിപിഐഎം പിണറായി വിജയന്‍. ഇത് കേരളത്തിന്റെ അഭിമാന പ്രശ്‌നം കൂടിയായി മാറി. കേന്ദ്ര – സംസ്ഥാന ബന്ധത്തിന്റെ കൂടി വിഷയമായി മാറും. ഉമ്മന്‍ചാണ്ടിക്കെതിരായി സമരം നടത്തുമ്പോഴും മുഖ്യമന്ത്രി എന്ന സ്ഥാനത്തെ ബഹുമാനിക്കുന്നു. അതുകൊണ്ടുതന്നെ അവഹേളനത്തിനെതിരെ പ്രതിഷേധിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന പറഞ്ഞ ഗുരുവിന്റെ ആശയം പ്രചരിപ്പിക്കാന്‍ ബാധ്യതയുള്ള വ്യക്തിയാണ് വെള്ളാപ്പള്ളി നടേശന്‍. ഉമ്മന്‍ചാണ്ടിയും എഎ അസീസും വരണ്ട, പികെ ഗുരുദാസനും എന്‍കെ പ്രേമചന്ദ്രനും പരിപാടിയില്‍ പങ്കെടുക്കാം എന്ന സമീപനം എന്താണെന്ന് എല്ലാവര്‍ക്കും മനസിലാകും. വെള്ളാപ്പള്ളി നടേശന്‍ അധപതിക്കുന്നതിന് ഒരു അതിര് വേണമെന്നും പിണറായി പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസിന്റെ നയമാണെന്നും പിണറായി കുറ്റപ്പെടുത്തി.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണനുമായി സംസാരിച്ചത് എന്തെന്ന് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയുടെ ഈ നിലപാട് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടേത് ശരിയായ വഴിയല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം കടയ്ക്കലില്‍ സിപിഐഎം ചിങ്ങേലി ലോക്കല്‍ കമ്മിറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News