മലപ്പുറത്ത് വാനും ലോറിയും കൂട്ടിയിടിച്ച് അയ്യപ്പഭക്തന്‍മാര്‍ മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശികള്‍

മലപ്പുറം: മലപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടു അയ്യപ്പഭക്തന്‍മാര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ തിരൂരങ്ങാടി വെളിമുക്കിലാണ് അപകടമുണ്ടായത്. കോഴിക്കോട് പൊയില്‍ക്കാവ് സ്വദേശികളായ സതീഷ് (49), അനൂപ് (29) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ലോറിയുമായി കൂട്ടിയിടിച്ച ശേഷം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അയ്യപ്പദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News