‘ആടിയോടിക്കാം നമുക്ക് എല്ലാത്തരം അസഹിഷ്ണുതയും’; മനുഷ്യസംഗമത്തില്‍ പങ്കുചേരണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കല്‍; നൃത്തചുവടുകളുടെ വീഡിയോ കാണാം

കൊച്ചി: വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ കൊച്ചിയില്‍ നടക്കുന്ന മനുഷ്യസംഗമത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി റിമാ കല്ലിങ്കല്‍. യുട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് റിമ ഇക്കാര്യം ആവശ്യപ്പെടുന്നത്. നൃത്തം പഠിക്കാത്തവര്‍ക്ക് നൃത്ത ചുവടുകളുടെ വീഡിയോ കണ്ട് പരിശീലനം നടത്താമെന്നും സമര ദിവസം എല്ലാവരും സമരനൃത്തത്തില്‍ പങ്കാളികളാകണമെന്നും റിമ ആവശ്യപ്പെടുന്നു.

വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ സംഘടിപ്പിക്കുന്ന മനുഷ്യസംഗമം ഈ മാസം 19, 20 തീയതികളിലാണ് നടക്കുന്നത്. നാല്‍പ്പതോളം സംഘടനകളും ചേര്‍ന്നതാണ് പീപ്പിള്‍ എഗൈന്‍സ്റ്റ് ഫാസിസം സംഘടിപ്പിക്കുന്നത്. ഫാസിസ്റ്റ് വിരുദ്ധസമരങ്ങളുടെ കൂടി സംഗമമാണ് കൊച്ചിയില്‍ നടക്കുന്ന മനുഷ്യസംഗമമെന്ന് സംഘാടകര്‍ അറിയിച്ചു.

19ന് വൈകിട്ട് കൊച്ചി രാജേന്ദ്ര മൈതാനത്തു നിന്നും ആരംഭിക്കുന്ന ഫ്രീഡം വോക്കോടെ പരിപാടിക്ക് തുടക്കമാകും. 20ന് ടൗണ്‍ ഹാളിലാണ് പരിപാടി നടക്കുന്നത്. ഡോ.പി.എം ഭാര്‍ഗ്ഗവ, അഭയ് സാഹു, കോവന്‍, ലീന മണിമേഖല, സച്ചിദാനന്ദന്‍, ആനന്ദ്, ഷഹബാസ് അമന്‍, റിമ കല്ലിങ്കല്‍,രാജീവ് രവി, എം.എ ബേബി, കാനം രാജേന്ദ്രന്‍, സി.കെ ജാനു, സലിംകുമാര്‍,കോവന്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here