ചാര്‍ലിയിലെ സസ്‌പെന്‍സ് സംവിധായകന്‍ തന്നെ പൊളിച്ചു; ’66-ാം മുറിയില്‍ മമ്മൂട്ടിയോ, മോഹന്‍ലാലോ, പൃഥിരാജോ ഇല്ല’

എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രമായ ചാര്‍ലിയുടെ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു. അതിനൊപ്പം തന്നെ ട്രെയിലറിലെ സസ്‌പെന്‍സും ചര്‍ച്ചയാകുന്നുണ്ട്. ട്രെയ്‌ലറില്‍ കാണിക്കുന്ന അറുപത്തിയാറാം മുറിയില്‍ ആരായിരിക്കുമെന്നാണ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. മമ്മൂട്ടിയാണെന്ന് ചിലര്‍ വാദിക്കുമ്പോള്‍ പൃഥ്വിരാജും മോഹന്‍ലാലുമാണെന്ന് മറുഭാഗം അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഒടുവില്‍ ആ സസ്‌പെന്‍സുകളെ തള്ളി മാര്‍ട്ടിന്‍ പ്രക്കാട്ട് തന്നെ രംഗത്തെത്തി. എന്നാല്‍ ഈ സസ്‌പെന്‍സുകളെ തള്ളുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിയോ, മോഹന്‍ലാലോ, പൃഥിരാജോ ഇല്ലെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സംഗീതത്തിന് പ്രാധന്യമുള്ള, സസ്‌പെന്‍സുകളില്ലാത്ത ഒരു പ്രണയചിത്രമാണിതെന്ന് മാര്‍ട്ടിന്‍ പറയുന്നു. ചിത്രത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ അധികവും അമിതമായ പ്രതീക്ഷകളില്‍ നിന്ന് വന്നതാണ്. ദുല്‍ഖറിനോടുള്ള സ്‌നേഹമാണ് ഈ ആകാംക്ഷകള്‍ക്കും അമിതാവേശത്തിനും പിന്നിലെന്നും മാര്‍ട്ടിന്‍ അഭിപ്രായപ്പെടുന്നു.

പാര്‍വതി, അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, നീരജ് മാധവ്, ചെമ്പന്‍ വിനോദ് എന്നിവരാണ് ചാര്‍ലിയിലെ മറ്റുപ്രധാനതാരങ്ങള്‍. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയിട്ടുള്ളത്. ശ്രേയ ഘോഷാല്‍, മാല്‍ഗുഡി ശുഭ, ശക്തിശ്രീ ഗോപാലന്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, വിജയ് പ്രകാശ്, രാജലക്ഷ്മി, ദിവ്യ എസ് മേനോന്‍ എന്നിവര്‍ ചിത്രത്തില്‍ ആലപിച്ചിട്ടുണ്ട്.

ഉണ്ണി.ആര്‍ ആണ് കഥ. മാര്‍ട്ടിന്‍ പ്രക്കാട്ടും ഉണ്ണി ആറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജോമോന്‍ ടി ജോണും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദുമാണ്. ഫൈന്‍ഡിംഗ് സിനിമയുടെ ബാനറില്‍ ഷെബിന്‍ ബക്കറും ജോജു ജോര്‍ജ്ജും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഈ മാസം തിയേറ്ററുകളില്‍ എത്തും.

Charlie Trailer crossed 400K + Views and 10K Likes On Youtube within 24 Hrs Record itself Before Movie Release #Charlie #Record #Mollywood #Dulquer #Parvathy

Posted by Charlie on Monday, December 14, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News