ദില്ലി കൂട്ടമാനഭംഗക്കേസ്; പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കുന്നതിനെതിരെ കേന്ദ്രം; തടവു കാലാവധി നീട്ടണമെന്ന് ആവശ്യം

ദില്ലി: ദില്ലി കൂട്ടമാനഭംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍. ജുവനൈല്‍ നിരീക്ഷണ ഹോമിലെ പ്രതിയുടെ തടവു കാലാവധി നീട്ടണമെന്ന് ദില്ലി ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രതിയെ മോചിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

20-ാം തീയതി പ്രതി ശിക്ഷ അവസാനിച്ച് പുറത്തിറങ്ങാനിരിക്കെയാണ് കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലത്തിന്‍ മേലുള്ള വാദത്തെ തുടര്‍ന്ന് ഹര്‍ജി വിധി പറയാന്‍ ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് ജയന്ത്‌നാഥ് എന്നിവര്‍ മാറ്റി. ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നയാളുടെ നീക്കങ്ങളെക്കുറിച്ച് കോടതിക്ക് ഉറപ്പൊന്നും പറയാന്‍ പറ്റില്ലെന്ന് സുബ്രഹ്മണ്യം സ്വാമി വ്യക്തമാക്കി. 20ന് കേസ് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News