സഭയില്‍ പ്രതിപക്ഷ ബഹളം; ബാബുവിനെതിരെ അടിയന്തരപ്രമേയത്തിന് നോട്ടീസ്; ബാര്‍ കോഴക്കേസില്‍ ബാബു കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ കെ.ബാബു മന്ത്രി സ്ഥാനത്ത് തുടരന്നതിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കേസില്‍ ക്വിക്ക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട് വന്നിട്ടും ബാബു മന്ത്രി സ്ഥാനത്ത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ തൃപ്തികരമായ അന്വേഷണം നടക്കുമെന്ന് കരുതുന്നില്ലെന്നും പ്രതിപക്ഷം സഭയില്‍ പറഞ്ഞു. സുരേഷ് കുറുപ്പാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ബാബു കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ ബഹളത്തോടെയാണ് ഇന്നും സഭാ നടപടികള്‍ തുടങ്ങിയത്. കരള സാങ്കേതിക സര്‍വകലാശാലയിലെ പരീക്ഷ നടത്തിപ്പില്‍ ക്രമകേട് ആരോപിച്ചായിരുന്ന പ്രതിപക്ഷ ബഹളം. പരീക്ഷാ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചോദ്യോത്തരവേളയ്ക്കിടെയായിരുന്നു പ്രതിപക്ഷം. എന്നാല്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചിട്ടില്ലെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ് മറുപടി നല്‍കി. വിദ്യാഭ്യാസ മന്ത്രി സഭയെ തെറ്റിധരിപ്പിക്കുകയാണെന്ന് ആരോപിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here