ഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ പോലും മോദിക്ക് അര്‍ഹതയില്ല; വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ അടിമപ്പണി ചെയ്യുകയാണെന്ന് സുധീരന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ പോലും മോദിക്ക് അര്‍ഹതയില്ലെന്നും ഗുരുവിന്റെ പേരിലുള്ള വേദി പങ്കെടുക്കാന്‍ മോദിക്ക് അവകാശമില്ലെന്നും സുധീരന്‍ പറഞ്ഞു.

പരിപാടിയില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിന് പിന്നിലുള്ള അജണ്ട വ്യക്തമാണ്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസിന്റെ അടിമപ്പണി ചെയ്യുകയാണെന്നും സുധീരന്‍ പറഞ്ഞു. വെള്ളാപ്പള്ളി ചെയ്ത പൊറുക്കാനാവാത്ത തെറ്റാണ് ഇതെന്നും രാജ്യവ്യാപകമായ പ്രതിഷേധമാണ് അതിനുള്ള മറുപടിയെന്നും സുധീരന്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News