ഐപിഎല്‍ താരലേലം പുരോഗമിക്കുന്നു; ധോണി പുനെയ്ക്ക്; സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും രാജ്‌കോട്ടില്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം മുംബൈയില്‍ പുരോഗമിക്കുന്നു. മഹേന്ദ്ര സിംഗ് ധോണിയെ പന്ത്രണ്ടരക്കോടി രൂപയ്ക്കു പുനെ ടീം സ്വന്തമാക്കി. സുരേഷ് റെയ്‌നയെയും ഇതേ തുകയ്ക്ക് രാജ്‌കോട് ടീമിലാക്കി. അജിങ്ക്യ രഹാനെ പുനെ ടീമിലും ഓസീസ് ഓള്‍ റൗണ്ടര്‍ ജെയിംസ് ഫോക്‌നര്‍ രാജ്‌കോട്ടിലും കളിക്കും.

9.5 കോടി രൂപയ്ക്കാണ് രഹാനെയെ പുനെ സ്വന്തമാക്കിയത്. സ്റ്റീവ് സ്മിത്തും രവിചന്ദ്ര അശ്വിനും പൂനെയില്‍ കളിക്കും. ബ്രെണ്ടന്‍ മക്കല്ലം രാജ്‌കോട്ടിലാണ്. ഡു പ്ലെസിസിനെയും പൂനെ സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News