ഗുജറാത്ത് പുനരധിവാസത്തില്‍ മുസ്ലീംലീഗിന്റെ വന്‍ത്തട്ടിപ്പ്; ഇരകള്‍ ഇന്നും മാലിന്യക്കൂമ്പാരത്തില്‍; കുടിക്കാന്‍ മലിനജലം

കോഴിക്കോട്: 2004ല്‍ മുസ്ലിംലീഗ് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഗുജറാത്ത് പുനരധിവാസ പദ്ധതിയില്‍ വന്‍ത്തട്ടിപ്പ്. പുനരധിവസിപ്പിച്ച കുടുംബങ്ങള്‍ മാലിന്യക്കൂമ്പാരത്തിന് നടുവിലാണ് വര്‍ഷങ്ങളായി കഴിയുന്നത്. പുനരധിവാസത്തിനായി കോടികള്‍ പിരിച്ചെടുത്തെങ്കിലും വീടുകളുടെ ഉടമസ്ഥാവസ്ഥാവകാശം പോലും ഇനിയും പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക് നല്‍കിയിട്ടില്ല.

അഹമ്മദാബാദിലെ ദാനിലിംഡയിലുള്ള സിറ്റിസണ്‍ നഗറിലെത്തിയാല്‍ ആദ്യം കാണുക, 84ഹെക്ടര്‍ പരന്നു കിടക്കുന്ന കൂറ്റന്‍ മാലിന്യമലയാണ്. അതിനു താഴെ ദുരിതത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍. കലാപത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ മാലിന്യക്കൂമ്പാരത്തിന് നടുവില്‍ മാറാരോഗങ്ങളുമായി മറ്റൊരു നിശബ്ദ വംശഹത്യയുടെ മുനമ്പിലാണുള്ളത്.

രണ്ട് വര്‍ഷത്തോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്ന നാല്‍പതോളം കുടുംബങ്ങളെ മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ 2004ലാണ് സിറ്റിസണ്‍ നഗറില്‍ പുനരധിവസിപ്പിച്ചത്. മാലിന്യക്കൂമ്പാരത്തോട് ചേര്‍ന്ന് ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ ഇടുങ്ങിയ മുറികളുള്ള ചെറിയ വീടുകളാണ് ഇരകള്‍ക്ക് പുനരധിവാസമെന്ന പേരില്‍ നല്‍കിയത്. ദുര്‍ഗന്ധം പേറുന്ന അന്തരീക്ഷത്തില്‍ മലിനജലം കുടിച്ച് രോഗാതുരമായ അവസ്ഥയിലാണ് കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ കഴിയുന്നത്.

league-gujarat-rehabilitation2

കലാപത്തിന്റെ ഇരകളെ പുനരധിവാസമെന്ന പേരില്‍ മുസ്ലീംലീഗ് വഞ്ചിക്കുകയായിരുന്നുവെന്ന് ഗുജറാത്തില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്‍ സഹീദ് റൂമി പറഞ്ഞു.

വീടുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത് അഹമ്മദാബാദിലെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവ് എംഡിയായ നവാബ് ബില്‍ഡേഴ്‌സാണ്. പുനരധിവാസത്തിന്റെ പേരില്‍ മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ പലവഴിക്കായി ഒഴുകിപ്പോയെന്ന് ഈ കാഴ്ചകള്‍ തെളിയിക്കുന്നു.

കലാപത്തിന്റെ ഇരകളും സാക്ഷികളുമായ നൂറുകണക്കിന് പേരെ പുനരധിവാസമെന്ന പേരില്‍ മറ്റൊരു നരകത്തിലേക്കാണ് തള്ളിയിട്ടത്. ദുരിതാശ്വാസ ക്യാമ്പുകളേക്കാള്‍ ദൈന്യത നിറഞ്ഞ ജീവിതസാഹചര്യത്തില്‍ ഈ കുടുംബങ്ങള്‍ കഴിയുമ്പോള്‍ പുനരധിവാസമെന്ന പേരില്‍ ആഘോഷം നടത്തിയവരാണ് മറുപടി പറയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News