വര്‍ഗീയതയുടെ വിഷം പേറുന്ന സാത്താന്റെ സന്തതികള്‍ക്ക് മലയാളമോ ഇംഗ്ലീഷോ അറിയില്ലെന്ന് ജോയ് മാത്യു; അവര്‍ ലൈംഗിക അപരിഷ്‌കൃതരും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരും; തന്റെ പേജില്‍ വന്ന് നിരങ്ങരുതെന്നും ജോയ് മാത്യു

പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്തവരാണ് സോഷ്യല്‍മീഡിയയില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവരെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.

”കഴിഞ്ഞ ദിവസത്തെ ഒരു പോസ്റ്റിനു എനിക്ക് കിട്ടിയ മറുപടികളില്‍ നിന്നും ഒരു കാര്യം എനിക്ക് പിടികിട്ടി. വര്‍ഗ്ഗീയതയുടെ വിഷം പേറുന്ന സാത്താന്റെ സന്തതികള്‍ക്ക് മര്യാദക്കു മലയാളമോ ഇംഗ്ലീഷോ എന്നല്ല, ഒരു ഭാഷയും വൃത്തിയായി എഴുതാന്‍ അറിയില്ല. അധികവും മംഗ്ലീഷുകാരാണ്. അതിനര്‍ത്ഥം അവറ്റകള്‍ പലതും പത്താംക്ലാസ് പസ്സാവുകയോ, പുസ്തകം വായിക്കുകയോ, മനുഷ്യര്‍ക്ക് എന്തെങ്കിലും നന്മ ചെയ്യുകയോ എന്തിന്, നര്‍മ്മം എന്തെന്ന് കേട്ടറിവ് പോലും ഇല്ലാത്തവരാണ്.’- ജോയ് മാത്യു പറയുന്നു.

‘എല്ലാംകൊണ്ടും അസംതൃപ്തരും അസൂയാലുക്കളും അയല്‍ക്കാരെ സ്‌നേഹിക്കാത്തവരും, ലൈംഗികമായി അപരിഷ്‌കൃതരും സര്‍വവോപരി വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരുമായിട്ടാണ് എനിക്ക് തോന്നിയത്. ദയവായി ഇത്തരം മനുഷ്യര്‍ എന്റെ പേജില്‍ വന്ന് നിരങ്ങരുത്. ഒരപേക്ഷയാണ്. നിരങ്ങിയവര്‍ക്കുള്ള പണി മിടുക്കന്മാരും, പുസ്തകം വായിക്കുന്നവരും, മനുഷ്യനെ സ്‌നേഹിക്കുന്നവരുമായ കുട്ടികള്‍ തരുന്നത് കാണുമ്പോഴാണ് എന്റെ പ്രഭാതങ്ങള്‍ ഊര്‍ജ്ജസ്വലങ്ങളാകുന്നത്. ‘- ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

joy fb

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News