ചോദ്യോത്തരവേളയ്ക്കിടെ അശ്ലീല വീഡിയോ കണ്ടു; ഒഡീഷയില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

ഭുവനേശ്വര്‍: ഒഡീഷ നിയമസഭയില്‍ ചോദ്യോത്തരവേളയ്ക്കിടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ട കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍. എംഎല്‍എ നബ കിഷോര്‍ ദാസിനെയാണ് സ്പീക്കര്‍ ഏഴു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ ചോദ്യോത്തരവേളയില്‍ നബ കിഷോര്‍ ദാസ് അശ്ലീല വീഡിയോ കാണുന്ന ചിത്രം ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. എംഎല്‍എയ്‌ക്കെതിരെ നടപടി വേണമെന്ന് ബിജെഡിയും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സഭയില്‍ അശ്ലീല വീഡിയോ കണ്ടെന്ന ആരോപണം കിഷോര്‍ ദാസ് നിഷേധിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനറിയാത്ത താന്‍ അറിയാതെ യുട്യൂബ് ലിങ്ക് തുറന്നതാണെന്നും അശ്ലീല ദൃശ്യങ്ങള്‍ കണ്ട ഉടന്‍തന്നെ ഫോണ്‍ ഓഫ് ചെയ്തുവെന്നും എംഎല്‍എ വിശദീകരിച്ചു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും കിഷോര്‍ ദാസ് ആരോപിച്ചു.

മൂന്നു വര്‍ഷം മുമ്പ് കര്‍ണാടക, ഗുജറാത്ത് നിയമസഭകളില്‍ ബിജെപി അംഗങ്ങള്‍ അശ്ലീല വീഡിയോ കണ്ടത് വിവാദമായിരുന്നു. കര്‍ണാടകയില്‍ മന്ത്രിമാരായിരുന്ന ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലും ഗുജറാത്തില്‍ എംഎല്‍എമാരായ ശഹ്കര്‍ ചൗധിരിയും ജേദാ ബാര്‍വാഡുമാണ് സഭയ്ക്കുള്ളില്‍ ലൈംഗിക വീഡിയോ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News