കേരളത്തിലെ വാഹനവിപണിയില്‍ നടന്നത് വന്‍ തട്ടിപ്പ്; ഹാന്‍ഡ്‌ലിംഗ് ചാര്‍ജായി പിരിച്ചെടുത്തത് 320 കോടി; 71 ഡീലര്‍മാരുടെ വ്യാപാരനുമതി റദ്ദാക്കും

തിരുവനന്തപുരം: കേരളത്തിലെ വാഹനവിപണിയില്‍ ഉപഭോക്താക്കള്‍ വലിയതോതിലുള്ള തട്ടിപ്പിനിരയായി. ഹാന്‍ഡ്‌ലിംഗ് ചാര്‍ജ് എന്ന നിലയില്‍ കോടിക്കണക്കിന് രൂപയാണ് വാഹനഡീലര്‍മാര്‍ കേരളത്തിലെ ഉപഭോക്താക്കളില്‍നിന്നു പിരിച്ചെടുത്തത്. 320 കോടിയോളം രൂപ അനധികൃതമായി പിരിച്ചെടുത്ത 71 വാഹന ഡീലര്‍മാര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കും. കൈകാര്യചിലവുകള്‍ എന്ന ഒാമനപേരില്‍ പിരിവ് നിര്‍ബാധം തുടര്‍ന്ന് വരികയായിരുന്നു.ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ടോമിന്‍ തച്ചങ്കരി നല്‍കിയ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഒാഫീസര്‍മാര്‍ ആണ് നടപടി സ്വീകരിച്ചത്.നടപടി സ്വീകരിച്ച വാഹന ഡീലര്‍മാരുടെ ലൈസന്‍സ് താല്‍കാലികമായി റദ്ദ് ചെയ്യും.ഇവര്‍ക്കെതിരെ വഞ്ചനകുറ്റത്തിന് കേസ് എടുക്കാന്‍ പോലീസിന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശം നല്‍കി.

thachankary

ഇന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാഹനഷോറൂമുകളില്‍ മോട്ടോര്‍വാഹന വകുപ്പു നടത്തിയ ഓപ്പറേഷന്‍ ആന്റി ലൂട്ടിംഗ് എന്ന റെയ്ഡിലൂടെയാണ് തട്ടിപ്പു കണ്ടെത്തിയത്. ഹാന്‍ഡ്‌ലിംഗ് ചാര്‍ജ് എന്ന നിലയില്‍ വാഹനം വാങ്ങുമ്പോള്‍ ഉപഭോക്താക്കളില്‍നിന്നു നിയമപരമായല്ലാത്ത തുക ഈടാക്കുന്നു എന്ന പരാതിയെത്തുടര്‍ന്നായിരുന്നു റെയ്ഡ്.്

വാഹനം നിര്‍മാണശാലയില്‍നിന്നു ഷോറൂമിലെത്തിക്കുന്നതിനും രജിസ്‌ട്രേഷനു കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതുമായ കാര്യങ്ങള്‍ക്ക് എന്ന പേരിലാണ് ഹാന്‍ഡ്‌ലിംഗ് ചാര്‍ജ് വാങ്ങിയിരുന്നത്. ബില്ലില്‍ കാട്ടാതെയാണ് ഡീലര്‍മാര്‍ ഈ തുക വാങ്ങിയിരുന്നത്. ഇതാണ് നിയമപരമല്ലാതായി മാറിയത്. മാരുതി ഓള്‍ട്ടോ കാറിന് ഏഴായിരം രൂപയായിരുന്നു ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്. പ്രീമിയം കാറുകള്‍ക്ക് ഒന്നര ലക്ഷം വരെയായിരുന്നു നിരക്ക്. ഇരുചക്രവാഹനങ്ങള്‍ക്ക് അയ്യായിരം രൂപവരെയും ഹാന്‍ഡ്‌ലിംഗ് ചാര്‍ജായി ഈടാക്കിയിരുന്നു.

റെയ്ഡില്‍ കേരളത്തിലെ വാഹനവിപണിയില്‍ നടക്കുന്ന വന്‍ തട്ടിപ്പിന്റെ വിവരമാണ് മോട്ടോര്‍ വാഹനവകുപ്പിന് ലഭിച്ചത്. വര്‍ഷങ്ങളായി നടന്നുവന്ന തട്ടിപ്പ് ഇക്കാലമത്രയും ആരും ശ്രദ്ധിക്കാതെ പോവുകയായിരുന്നു. ഡീലര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ കര്‍ശന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഡീലര്‍മാര്‍ ഇത്തരം കൈകാര്യ ചിലവുകള്‍ ഇടാക്കുകയാണെങ്കില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷനറുടെ ഒൗദ്യോഗിക നമ്പരില്‍ (8547639000) വിളിച്ചോ എസ് എം എസ് ആയോ ,വാട്ട്സ് അപ്പ് മുഖാന്തിരമോ പരാതി പറയാവുന്നതാണ്.ഡീലര്‍മാരുടെ കൊളളക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News