കൊച്ചി: സോളാര്‍ കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്കു കൊണ്ടുപോയ സോളാര്‍ കമ്മീഷന്‍ നടപടിക്കെതിരേ ഹൈക്കോടതി. കൊലക്കേസ് പ്രതിയായ ബിജുവിനെ സെഷന്‍സ് കോടതിയുടെ അനുമതിയില്ലാതെ തെളിവെടുപ്പിനായി കൊണ്ടുപോയ കമ്മീഷന്‍ നടപടി നിയമപരമല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കമ്മീഷന്റെ നടപടി ന്യായീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ആഭ്യന്തര മന്ത്രി കമ്മീഷനെ വിമര്‍ശിച്ചതില്‍ തെറ്റില്ല. കൊലക്കേസ് പ്രതിയെ കൊണ്ടുപോകുമ്പോള്‍ നിയമപരമായി പാലിക്കേണ്ട വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് സിഡി പിടിച്ചെടുക്കാന്‍ ബിജു രാധാകൃഷ്ണനെ കൊച്ചിയിലെ സോളാര്‍ കമ്മീഷനില്‍നിന്നു പൊലീസ് വാഹനത്തില്‍ കോയമ്പത്തൂരിലേക്കു കൊണ്ടുപോയത.് കമ്മീഷന്റെ നടപടിക്കെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉയര്‍ത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here